മുംബൈ: അണ്ടർ 17 ലോകകപ്പിന് ആരവമുയർത്തി മുംബൈയിൽ നടന്ന പ്രദർശനമത്സരത്തിൽ ഇന്ത്യൻ ടീമിനെ 5-4ന് തോൽപിച്ച് ഇതിഹാസ താരങ്ങൾ. കാർലോസ് വാൾഡറാമയും ഫെർണാണ്ടോ മോറിയൻറസും മാഴ്സൽ ഡെസെയ്ലിയും ജോർഗെ കേമ്പാസും ഇമ്മാനുവൽ അമ്യൂനിക്കെയും അടങ്ങിയ താരനിരയാണ് ഇന്ത്യയുടെ പുരുഷ-വനിത സംയുക്ത ടീമിനെ തോൽപിച്ചത്.
20 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ ഇന്ത്യക്കായി സ്റ്റീവൻ ഡയസ്, അർജുന അവാർജ് ജേത്രി ഒയ്നം ബെംബെം ദേവി, ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ ബാല ദേവി, കേന്ദ്ര മന്ത്രി ബാബൂൽ സുപ്രിയോ, ബോളിവുഡ് സംവിധായകൻ ഷൂജിത് സിർകാർ തുടങ്ങിയവർ അണിനിരന്നു. സ്പാനിഷ് സ്ട്രൈക്കർ ഫെർണാണ്ടോ മോറിയൻറസാണ് നാല് ഗോളും നേടിയത്. രണ്ട് ഗോൾ നേടിയ ബാല ദേവി ഇന്ത്യയുടെ തോൽവിഭാരം കുറച്ചു. മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ 5000ഒാളം കാണികൾ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.