ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിന് നന്നായി ഒരുങ്ങിയിട്ടുണ്ടെന്നും ഗ്രൂപ്പിലെ എതിരാളികളെ പേടിയില്ലെന്നും ഇന്ത്യൻ ടീം ക്യാപ്റ്റൻ അമർജിത് സിങ്. ‘‘എതിരാളികളെ വിലകുറച്ച് കാണുന്നില്ല. ശക്തമായ ടീമുകളോടാണ് ഏറ്റുമുേട്ടണ്ടത്. എന്നാൽ, ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്. പുതിയ പോർചുഗീസ് കോച്ച് ലൂയിസ് നോർട്ടൺ ഡി സാേൻറാസിനുകീഴിയിൽ പുതിയ കാര്യങ്ങൾ പഠിച്ചു. വിദേശ പര്യടനം മാനസികമായ കരുത്തുനൽകി. ടൂർണമെൻറിൽ മികച്ച പ്രകടനം കാഴ്ചവെക്കുകതന്നെചെയ്യും’’ -ആത്മവിശ്വാസം നിറഞ്ഞ വാക്കുകളോടെ ക്യാപ്റ്റൻ പറഞ്ഞു. ഒക്ടോബർ ആറിന് ഉദ്ഘാടന മത്സരത്തിൽ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.