വർഷങ്ങൾക്ക് മുമ്പ് കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ ജി.വി.എച്ച്.എസ്.എസ് വിദ്യാർഥിയായിരിക്കെ പി.ടി പിരീഡിൽ സഹപാഠികൾക്കൊപ്പം വെറുതെ പന്ത് തട്ടിക്കളിക്കുകയായിരുന്നു ഒരു ഒമ്പതാം ക്ലാസുകാരൻ. സ്കൂൾ ടീമിലില്ലാത്ത അവെൻറ പന്തടക്കം എപ്പഴോ കായികാധ്യാപകൻ രാമകൃഷ്ണൻറ കണ്ണിൽപ്പെട്ടു. മുഹമ്മദ് റാഫിയെന്ന അന്താരാഷ്ട്ര താരത്തിെൻറ ഫുട്ബാൾ കരിയർ തുടങ്ങുന്നത് അവിടെ നിന്നാണ്. പിന്നെ സ്കൂൾ ടീമിലെ സ്ഥിരം സാന്നിധ്യമായി റാഫി.
നാട്ടിൽ ആക്മീ തൃക്കരിപ്പൂരിലൂടെയായിരുന്നു തുടക്കം. തുടർന്ന്, തൃക്കരിപ്പൂരിലെതന്നെ ഹിറ്റാച്ചി എഫ്.സിയിൽ. വൈകുന്നേരങ്ങളിൽ സെവൻസ് മൈതാനങ്ങളിലെ കൈയടികളുടെയും ആർപ്പുവിളികളുടെയും താളത്തിൽ സ്ട്രൈക്കറുടെയും മിഡ്ഫീൽഡറുടെയും കുപ്പായങ്ങളണിഞ്ഞ് റാഫി കളം വാണു. പൊക്കം കുറവായിരുന്നു അന്ന്.
എത്ര നന്നായി കളിച്ചിട്ടും കാര്യമില്ല ഉയരമില്ലാത്തവന് എവിടെയും എത്താനാവില്ലെന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തി. രാമകൃഷ്ണൻ മാഷ് ഉൾപ്പെടെയുള്ളവരുടെ പ്രോത്സാഹനം നൽകിയ ഊർജം മതിയായിരുന്നു റാഫിക്ക് അത് മറികടക്കാൻ. പത്താം ക്ലാസിനു ശേഷം ഡ്രൈവറായും ഹോട്ടൽ ജീവനക്കാരനായും പ്ലംബറായുമൊക്കെ തൊഴിലെടുത്ത് കുടുംബം പുലർത്തിയ റാഫി ഫുട്ബാളിനെയും കൂടെക്കൂട്ടി. 19ാം വയസ്സിൽ എസ്.ബി.ടിയിൽ ജോലി കിട്ടി. അണ്ടർ 17 ലോകകപ്പിന് ഇതാദ്യമായി ഇന്ത്യ വേദിയാവുമ്പോൾ ഐ.എസ്.എൽ മുന്നൊരുക്കവുമായി ചെന്നൈയിലാണ് റാഫി. ഏതൊരു താരത്തിെൻറ ജീവിതത്തിലെയും ഏറ്റവും വലിയ ആഗ്രഹമാണ് ലോകകപ്പ് കളിക്കുകയെന്ന് റാഫി പറയുന്നു.
തയാറാക്കിയത് : കെ.പി.എം റിയാസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.