കൊച്ചി: കിരീടലക്ഷ്യത്തിലേക്കുള്ള പാത ഉറപ്പിക്കാൻ തയാറെടുത്താണ് ബ്രസീലും ഹോണ്ടുറാസും ബുധനാഴ്ച കൊച്ചിയിലിറങ്ങുക. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ ഇരുടീമുകളും തിങ്കളാഴ്ച വൈകീട്ട് പരിശീലനം നടത്തി. അവസാന മത്സരവും ജയിച്ച് ഗ്രൂപ് ഡി ജേതാക്കളായാണ് ബ്രസീൽ തിരിച്ചെത്തിയത്. ബ്രസീൽ ആരാധകർ ഏറെയുള്ള കൊച്ചിയിൽ കളിക്കാനാകുന്നതിെൻറ ആത്മവിശ്വാസത്തിലാണ് ടീം.
വിങ്ങുകളിലൂടെയുള്ള മുന്നേറ്റം ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളാണ് രണ്ടുദിവസത്തെ പരിശീലനത്തിൽ കോച്ച് കാർലോസ് അമേദോ കളിക്കാർക്ക് നൽകിയത്. അതേസമയം, ഇ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായാണ് ഹോണ്ടുറാസ് പ്രീ ക്വാർട്ടറിൽ ഇടംനേടിയത്. ഗ്രൂപ് ഘട്ടത്തിൽ ഒരു ജയം മാത്രമുള്ള ടീം അവസാന മത്സരത്തിൽ ഫ്രാൻസിനോട് തോറ്റിരുന്നു. കൊച്ചിയിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ആദ്യദിനം താമസിക്കുന്ന ഹോട്ടൽ ജിമ്മിൽ തന്നെയാണ് താരങ്ങൾ പരിശീലനം നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങി. ബ്രസീൽ വീണ്ടും കൊച്ചിയിലെത്തിയതോടെ ടിക്കറ്റ് വിൽപനയിലും കാര്യമായ പുരോഗതിയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.