കൊൽക്കത്ത: ‘സിറ്റി ഒാഫ് ജോയ്’ - ആനന്ദത്തിെൻറ നഗരമാണ് കൊൽക്കത്ത. ഫുട്ബാളിനെ ഹൃദയത്തോട് ചേർത്തുവെച്ച നാട്. ഇന്ത്യ ആദ്യമായി വിരുന്നൊരുക്കുന്ന അണ്ടർ-17 ഫിഫ ലോകകപ്പിലെ സുപ്രധാന മത്സരങ്ങൾക്ക് വേദിയാവുന്ന ലഹരിയിലാണ് ഇൗ സന്തോഷ നഗരം. ലോകകപ്പിന് പന്തുരുളാൻ 40 ദിവസം മാത്രം ബാക്കിനിൽക്കെ കൊൽക്കത്ത ഫുട്ബാൾ ലഹരിയിലമർന്നു കഴിഞ്ഞു. ഫൈനൽ ഉൾപ്പെടെ ഒമ്പത് മത്സരങ്ങൾക്ക് വേദിയാവുന്ന സാൾട്ട്ലേക്ക് ഇന്ത്യൻ ഫുട്ബാളിെൻറ മാറക്കാനയായി മാറി. കോടികൾ മുടക്കി പുതുക്കിപ്പണിതാണ് സാൾട്ട്ലേക്കിലെ കളിമുറ്റം ലോകമേളയെ വരവേൽക്കുന്നത്. നിർമാണങ്ങൾ പൂർത്തിയായി. പശ്ചിമബംഗാൾ വനംവകുപ്പിന് കീഴിലെ സൗന്ദര്യവത്കരണ ജോലികൾ അവസാന ഘട്ടത്തിലാണ്. ലോകനിലവാരത്തിലൊരുങ്ങി സെപ്റ്റംബർ 10ന് സ്റ്റേഡിയം ഫിഫക്ക് ഒൗദ്യോഗികമായി കൈമാറും.
ലോകകപ്പിെൻറ ആറ് വേദികളും പരിശോധിച്ചശേഷം ഫിഫ ടൂർണമെൻറ് തലവൻ ജെയ്മി യർസ സാൾട്ട്ലേക്കിനെ വിശേഷിപ്പിച്ചത് ഫുട്ബാൾ മക്കയായ ബ്രസീലിെൻറ റിയോ െഡ ജനീറോയിലെ മാറക്കാന സ്റ്റേഡിയം പോലെ അതിമനോഹരമെന്നാണ്.പ്രാദേശിക തയാറെടുപ്പിെൻറ ഭാഗമായി ലോഗോ തയാറാക്കി കൊൽക്കത്ത മറ്റു വേദികളേക്കാൾ ഒരുപടി കൂടി മുന്നേറി. ലോകകപ്പിനെത്തുന്ന ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോയെ സംസ്ഥാന അതിഥിയായി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ഗ്രൂപ് ‘എഫി’ൽ ഇംഗ്ലണ്ട്, ഇറാഖ്, ചിലി, മെക്സികോ എന്നിവരുടേതടക്കം ആറ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ, ഒരു പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കാണ് കൊൽക്കത്ത വേദിയാവുന്നത്. ടൂർണമെൻറിൽ ഫിഫയുടെ ഹെഡ് ക്വാർേട്ടഴ്സായും സാൾട്ട്ലേക്ക് പ്രവർത്തിക്കും.
ഇന്ത്യയിലെ മറ്റേത് നഗരത്തേക്കാൾ ഫുട്ബാൾ പ്രതാപമുള്ള കൊൽക്കത്തയുടെ ഏടിൽ മറ്റൊരു ചരിത്രംകൂടി പിറക്കുന്ന ആവേശത്തിലാണ് ആരാധകർ. മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു തീർന്നു. ഇൗസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, അത്ലറ്റികോ ഡി കൊൽക്കത്ത തുടങ്ങിയവയുടെ ഹോം ഗ്രൗണ്ടായ ഇൗ കളിമുറ്റത്തിന് ഇതിഹാസതാരങ്ങളായ ജർമനിയുടെ ഒലിവർഖാൻ, അർജൻറീനയുടെ ലയണൽ മെസ്സി എന്നിവരുടെ പോരാട്ടങ്ങൾക്ക് വേദിയൊരുക്കിയ ചരിത്രവും പറയാനുണ്ട്.നിറമുള്ള സ്വപ്നങ്ങൾക്കിടയിലും 1,20,000 പേർക്ക് ഒരേസമയം കളികാണാൻ ശേഷിയുള്ള ഗാലറിയിൽനിന്നും 85,000ത്തിലേക്ക് കുറഞ്ഞ നിരാശമാത്രമേ ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന കൊൽക്കത്തക്കാർക്കുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.