മുംബൈ: മാലിയെ വീഴ്ത്തി സ്പെയിൻ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ. ഒന്നിെനതിരെ മൂന്ന് ഗോളുകൾക്കാണ് ആഫ്രിക്കൻപടയെ സ്പെയിൻ വീഴ്ത്തിയത്. ആബേൽ റൂയിസ് (ഇരട്ട ഗോൾ 19, 43 ), ഫെറാൻ ടോറസ് (71) എന്നിവരാണ് യൂറോപ്യൻപടയുടെ വിജയ ഗോളുകൾ വലയിലാക്കിയത്. ലാസന എൻഡായെയുടെ (74) വകയായിരുന്നു മാലിയുടെ ആശ്വാസഗോൾ.
62ാം മിനിറ്റിൽ മാലിയുടെ ചീക്ക് ഡൊകുറെ തൊടുത്ത പന്ത് ഗോൾലൈൻ കടന്ന് നിലത്തുവീണ് പുറത്തേക്ക് തെറിച്ചത് ജപ്പാൻ റഫറി റ്യൂജി സാതൊ ഗോളനുവദിച്ചില്ല.കളിയിലുടനീളം പൊരുതിക്കളിച്ചത് മാലിയായിരുന്നു. 30 ഒാളം ആക്രമണങ്ങൾ നടത്തിയ ആഫ്രിക്കൻ കരുത്തർക്ക് പേക്ഷ നിരന്തരം ലക്ഷ്യം പിഴക്കുന്ന ദുരന്തകാഴ്ച. രണ്ടാം മിനിറ്റിൽ തന്നെ ആബേൽ റൂയിസും സെർജിയോ ഗോമസും ചേർന്ന് നടത്തിയ യൂറോപ്യൻ മുന്നേറ്റത്തിലൂടെയാണ് കളിയുണർന്നത്. ആ നീക്കം ആഫ്രിക്കൻ വലകാത്ത യൂസഫ് കോയിത്ത തട്ടിത്തെറിപ്പിക്കുകയായിരുന്നു.
19ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ സീസർ ഗെൽബർട്ടിനെ ഫൗൾചെയ്തതിന് ലഭിച്ച പെനാൽറ്റി റൂയിസ് വലയിലാക്കി (1-0). 43ാം മിനിറ്റിൽ ഗെൽബെർട്ടിെൻറ പാസിൽ ലഭിച്ച പന്ത് വലയിലാക്കി റൂയിസ് സ്പെയിനിെൻറ ലീഡ് ഉയർത്തി (2-0). ഇൗ ലോകകപ്പിലെ റൂയിസിെൻറ ആറാമത്തെ ഗോളാണിത്. ഗോൾവേട്ടക്കാരിൽ രണ്ടാമനായി റൂയിസ്.
പന്ത് ഗോൾലൈൻ കടന്നിട്ടും ഗോൾ ലഭിക്കാത്തതിൽ മാലിയുടെ നിരാശക്കിടെയാണ് 71ാം മിനിറ്റിൽ ഫെറാൻ ടോറസിെൻറ ഹെഡറിലൂടെ യൂറോപൻ പട ലീഡ് മൂന്നായി ഉയർത്തിയത്. മിനിറ്റുകൾക്കകം വലതുവിങ്ങിലൂടെ ഗോൾമുഖത്തേക്ക് കുതിച്ച ആഫ്രിക്കൻതാരം ലാസന എൻഡായെ യൂറോപ്യൻ പ്രതിരോധക്കാരെയും ഗോളിയെയും കടന്ന് പന്ത് വലയിലാക്കി (3-1).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.