‘ഒക്ടോബർ കഴിഞ്ഞാൽ ഇൗ കുട്ടികളെ എന്തു െചയ്യും. അവർക്ക് കളിതുടരാൻ വല്ല സംവിധാനവുമുണ്ടോ. അവരെ ആര് ടീമിലെടുക്കും. ടീമിലെടുത്താൽ തന്നെ കളിക്കാൻ അവസരം നൽകുമോ. ഇതിനൊന്നും ഉത്തരമില്ലെങ്കിൽ ഇൗ മുടക്കുന്ന കോടികൾ വെള്ളത്തിലാണ്’ -അണ്ടർ 17 ലോകകപ്പിെൻറ ഒരുക്കങ്ങൾക്കായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും കേന്ദ്ര സർക്കാറിനും മുമ്പാകെ ദേശീയ സീനിയർ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറനാണ് ഇൗ ചോദ്യമുന്നയിക്കുന്നത്.
ലോകകപ്പിനെ കുറിച്ച് മാത്രമാണ് എല്ലാവരും ചിന്തിക്കുന്നത്. പക്ഷേ, അതിനു ശേഷമെന്തെന്നതിനെ കുറിച്ച് ആർക്കും ആലോചനയില്ല. ഇൗ ലോകകപ്പ് കളിക്കുന്ന താരങ്ങളുടെ ഭാവി നിർവചിക്കണം. ഇതു തന്നെയാണ് അണ്ടർ 19 ടീമിെൻറ കാര്യത്തിലും വേണ്ടത് -മൗറീഷ്യസിനെതിരായ ഇന്ത്യയുടെ ജയത്തിനു പിന്നാലെ നടന്ന വാർത്ത സമ്മേളനത്തിലാണ് കോച്ച് ഗൗരവതരമായ ചോദ്യമെറിഞ്ഞത്. മൗറീഷ്യസിനെതിരായ ജയം ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തിയതായും തുടർച്ചയായി ഒമ്പത് ജയം നേടിയ ടീമിന് എന്ത് കൊണ്ടും അർഹിച്ചതാണ് ഏഷ്യ കപ്പ് യോഗ്യതയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.