കൊച്ചി: കടൽപോലെയാണ് അറബിക്കടലിെൻറ റാണിയായ കൊച്ചിയിലെ ഫുട്ബാൾ ആവേശം. ഒറ്റക്കാഴ്ചയിൽ ശാന്തമായി ഒഴുകുകയാണെന്ന് തോന്നുമെങ്കിലും ആഴത്തിലത് വലിയ തിരകൾക്ക് കോപ്പുകൂട്ടുകയാണ്. ആദ്യം മന്ദഗതിയിലായിരുന്ന ടിക്കറ്റ് വിൽപനക്കും ഗതിവേഗമായി. വടക്കൻ ജില്ലകളിൽനിന്നുള്ളവരും ഇതര സംസ്ഥാനക്കാരുമൊക്കെ ടിക്കറ്റ് വാങ്ങാനെത്തുന്നുണ്ട്.
വേദിയൊരുക്കത്തിൽ പിന്നിൽ പോയതാണ് നഗരത്തിലെ കാൽപന്ത് പ്രേമികളുടെ ആവേശത്തെ ചെറുതായെങ്കിലും ബാധിച്ചത്. 10ന് നടക്കുന്ന സ്പെയിൻ-നൈജർ, ഉത്തര കൊറിയ-ബ്രസീൽ മത്സരങ്ങളുടെ ടിക്കറ്റുകൾ മുഴുവൻ തീർന്നു. 13ന് ഗിനി-ജർമനി, സ്പെയിൻ-ഉത്തര കൊറിയ മത്സരങ്ങൾക്കുള്ള 60 രൂപ ടിക്കറ്റുകളിൽ രണ്ട് എൻട്രികളിലേക്കുള്ള ടിക്കറ്റുകൾ മുഴുവൻ തീർന്നു.
രണ്ട് എൻട്രികളിലേക്കുള്ള 60 രൂപ ടിക്കറ്റുകളും 150, 300 രൂപ ടിക്കറ്റുകളുമാണ് ബാക്കിയുള്ളത്. 18ന് പ്രീ-ക്വാർട്ടർ മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ കാര്യത്തിലും ഇതേ സ്ഥിതിയാണ്. അതേസമയം, 22ന് ക്വാർട്ടർ മത്സരങ്ങളുടെ ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയി. ബ്രസീൽ-സ്പെയിൻ, ഉത്തര കൊറിയ-നൈജർ ഉദ്ഘാടന മത്സരത്തിെൻറ ടിക്കറ്റുകൾ ഒരുമാസം മുമ്പേ വിറ്റുതീർന്നിരുന്നു. സ്റ്റേഡിയത്തിൽ 41,700 പേർക്ക് കളി കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.