റിയോ ഡെ ജനീറോ: സൂപ്പർ താരം വിനീഷ്യസ് ജൂനിയറിെൻറ ലോകകപ്പ് മോഹങ്ങൾക്ക് തടയിട്ട െഫ്ലമിങ്ങോയുടെ നടപടിയിൽ വിമർശനവുമായി ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷൻ. ബ്രസീലിയൻ ഫുട്ബാളിനും താരത്തിനും പ്രതികൂലമാവുന്ന തീരുമാനം ക്ലബ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് ബ്രസീലിയൻ എഫ്.എ പ്രസ്താവനയിൽ വ്യക്തമാക്കി. ദേശീയ ടീം അവസരം നിഷേധിച്ചതിനു പിന്നിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനു പങ്കില്ലെന്ന് ബ്രസീൽ ഫുട്ബാൾ ടീം ജനറൽ കോഒാഡിനേറ്റർ എഡു ഗാസ്പർ അറിയിച്ചു.
‘‘ബ്രെണ്ണർ (സാവോപോളോ), പൗളീന്യോ (വാസ്കോ), വിനീഷ്യസ് (െഫ്ലമിങ്ങോ) എന്നിവരെ ലോകകപ്പിന് വിട്ടുനൽകാനായി സെപ്റ്റംബർ ആദ്യത്തിൽ തന്നെ ക്ലബുകളെ സമീപിച്ചിരുന്നു. സാവോപോളോയും വാസ്കോയും പ്രശ്നങ്ങളില്ലാതെ താരങ്ങളെ വിട്ടുനൽകി. എന്നാൽ, െഫ്ലമിങ്ങോ തുടക്കത്തിലേ സംശയം പ്രകടിപ്പിച്ചു. എന്നിട്ടും പ്രതീക്ഷയോടെ താരത്തെ ഇന്ത്യയിലേക്കയക്കാനുള്ള നടപടികൾ പൂർത്തിയാക്കി. ടീമിൽ ഉൾപ്പെടുത്തിയതിലും ലോകകപ്പ് കളിക്കുന്നതിലും വിനീഷ്യസ് ആഹ്ലാദവാനായിരുന്നു. പക്ഷേ, അദ്ദേഹത്തിെൻറ ക്ലബ് സാമാന്യബുദ്ധി കാണിച്ചില്ല. ടീമിെൻറ ജയവും തോൽവിയും ഒരു താരത്തെ വിട്ടുനൽകുന്നതിനെ സ്വാധീനിക്കുന്നത് നല്ല പ്രവണതയല്ല. തെറ്റുതിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു’’ -എഡു ഗാസ്പർ പറഞ്ഞു.
രാജ്യാന്തര ഫുട്ബാൾ ഫെഡറേഷെൻറയും (ഫിഫ) ബ്രസീൽ ഫുട്ബാളിെൻറയും സമ്മർദത്തിലൂടെ ക്ലബിൽനിന്ന് താരത്തിെൻറ വിടുതൽ വാങ്ങാനാവുമെന്നാണ് ഇനിയുള്ള പ്രതീക്ഷ. ഗ്രൂപ് ‘ഡി’യിൽ നൈജർ, ഉത്തര കൊറിയ, സ്പെയിൻ ടീമുകൾക്കെതിരെ കൊച്ചിയിലാണ് ബ്രസീലിെൻറ ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.