കൊച്ചി: കൊച്ചിയെയും ഫുട്ബാളിനെയും അറിയുന്നവർ ഇപ്പോൾ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമിതാണ്. ലോക ഫുട്ബാളിലെ ഏറ്റവും ശബ്ദായമാനമായ കളിമുറ്റങ്ങളിലൊന്ന് എന്ന് ഫിഫ അടയാളപ്പെടുത്തുന്ന കൊച്ചി ഇതാദ്യമായി ഒരു വമ്പൻ പോരാട്ടം ഇൗ മണ്ണിലെത്തുേമ്പാൾ തീർത്തും മൂകമാണ്. കേരള ബ്ലാസ്റ്റേഴ്സിെൻറ മത്സരങ്ങളിൽ സിമൻറുപടവുകളിൽ മഞ്ഞക്കടൽ തീർത്ത് ആർപ്പുവിളിക്കുന്ന കൊച്ചിയുടെ നേർവിപരീത ദിശയിലാണ് അണ്ടർ 17 ലോകകപ്പ് മത്സരങ്ങളിൽ കലൂർ നെഹ്റു സ്റ്റേഡിയത്തിലെ കാഴ്ചകൾ. ലോക ഫുട്ബാളിലെ മുന്നണിപ്പോരാളികളായ ബ്രസീൽ, സ്പെയിൻ, ജർമനി ടീമുകളുടെ ഇളമുറ സംഘങ്ങൾ ഇവിടെയെത്തി പന്തു തട്ടുേമ്പാൾ ആളും ആരവങ്ങളും ഒഴിഞ്ഞുകിടക്കുന്ന ഗാലറി കേരളം ഉൗറ്റംകൊള്ളുന്ന കളിക്കമ്പത്തിന് മങ്ങലേൽപിക്കുകയാണ്.
ആരാണിതിന് ഉത്തരവാദികൾ എന്നതിന് ഉത്തരം പറയേണ്ടത് സംഘാടകർ തന്നെയാണ്. ടിക്കറ്റ് വിൽപനയിലെ ആസൂത്രണമില്ലായ്മയാണ് കാണികളെ സ്റ്റേഡിയത്തിൽനിന്ന് അകറ്റിനിർത്തിയതിന് മുഖ്യകാരണം. മത്സരം കാണാൻ ആഗ്രഹിച്ച് നൂറുകണക്കിനാളുകൾ ടിക്കറ്റില്ലാതെ പുറത്തുനിൽക്കുേമ്പാഴാണ് ഗാലറി കാലിയായിരിക്കുന്നതെന്നതാണ് വിരോധാഭാസം. ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞുവെന്ന് സെപ്റ്റംബറിൽതന്നെ അധികൃതർ വീമ്പുപറഞ്ഞിരുന്നുവെങ്കിലും അങ്ങനെയൊന്നുമല്ല കാര്യങ്ങളെന്ന് പിന്നീട് തെളിയുകയും ചെയ്തു. 60,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ സുരക്ഷാപരമായ കാരണങ്ങളാൽ 29,000 കാണികളെയേ പ്രവേശിപ്പിക്കൂവെന്ന് അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ, ലോകം ഉറ്റുനോക്കിയ ബ്രസീൽ-സ്പെയിൻ ഉദ്ഘാടന മത്സരത്തിന് കൊച്ചിയിലെത്തിയത് 21,362 കാണികൾ. ഏഴായിരത്തോളം പേർ ടിക്കറ്റെടുത്തിട്ടും സ്റ്റേഡിയത്തിലെത്തിയില്ല എന്ന തോന്നലാണ് അതുളവാക്കിയത്. മത്സരം പുരോഗമിക്കുന്തോറും കാണികളുടെ എണ്ണം കുറഞ്ഞുവന്നു. കൊച്ചിയിലെ ഒഴിഞ്ഞ ഗാലറി ദേശീയ തലത്തിലടക്കം വാർത്താപ്രാധാന്യം നേടിയതോടെ സംഘാടകർ പുതിയ വിശദീകരണവുമായെത്തി.
കേരള ഫുട്ബാൾ അസോസിയേഷൻ, പെങ്കടുക്കുന്ന ടീമുകൾ, ടൂർണമെൻറിെൻറ വാണിജ്യ പങ്കാളികൾ, സംപ്രേഷണ ചാനൽ, ആതിഥേയ നഗരങ്ങളിലെ പ്രാദേശിക അധികൃതർ, ജി.സി.ഡി.എ തുടങ്ങി പലർക്കുമുള്ള സൗജന്യ ടിക്കറ്റുകൾ ഉൾപ്പെടെയാണ് 29,000 ടിക്കറ്റുകളെന്നായിരുന്നു പിന്നീട് സംഘാടകരുടെ വിശദീകരണം. എന്നാൽ, ഇൗ കോംപ്ലിമെൻററി ടിക്കറ്റുകൾ തുടക്കത്തിൽ കാര്യമായി വിതരണം െചയ്തിരുന്നില്ല. കാണികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായപ്പോൾ സൗജന്യ ടിക്കറ്റുകൾ ബന്ധപ്പെട്ട ഇടങ്ങളിൽ എത്തിച്ചുനൽകാൻ നടപടി സ്വീകരിച്ചെങ്കിലും ആളെക്കൂട്ടാൻ അതും ഫലപ്രദമായില്ല.
ഒരു മത്സരം കാണാനെത്തിയവർ അടുത്ത മത്സരത്തിന് സ്റ്റേഡിയത്തിലെത്താൻ ആഗ്രഹിക്കാത്തവിധം കടുത്ത സുരക്ഷ ക്രമീകരണങ്ങളും നടപടികളും കളിനടപ്പിെൻറ നിറം കെടുത്തി. ആദ്യദിനം സ്റ്റേഡിയത്തിലെത്തിയ കാണികൾ കുടിവെള്ളം കിട്ടാതെ വലഞ്ഞത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഫിഫയുടെ കർശന നിഷ്കർഷയിലാണ് മത്സരം നടക്കുന്നതെന്നതിനാൽ കടുത്ത സുരക്ഷ നടപടികൾ അനിവാര്യമാണെന്ന് സംഘാടകർ കൂടക്കൂടെ വിശദീകരിക്കുന്നുണ്ടെങ്കിലും കളി കാണാനെത്തിയവരോട് ഒട്ടും സൗഹാർദപരമായിരുന്നില്ല പൊലീസുകാരുടെയും വളൻറിയർമാരുടെയുമൊക്കെ പെരുമാറ്റം. പട്ടാള ക്യാമ്പിലേക്ക് പ്രവേശിപ്പിക്കുന്നതുപോലെയുള്ള മനോഭാവവും സുരക്ഷ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് കാണികൾ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.