മുംബൈ: കൗമാര ലോകകപ്പിനെ വരവേൽക്കാൻ മുംബൈയിൽ ഇതിഹാസ താരങ്ങൾ ബൂട്ടണിയുന്നു. ലോകകപ്പിെൻറ മത്സരവേദികളിലൊന്നായ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ബുധനാഴ്ച രാവിലെ 11 മണിക്കാണ് മത്സരം. ‘ഫിഫ ലെജൻഡ്സ്’ പ്രദർശന മത്സരത്തിൽ കൊളംബിയൻ സൂപ്പർതാരം കാർലോസ് വാൾഡറാമ, സ്പാനിഷ് സ്ട്രൈക്കർ ഫെർണാണ്ടോ മോറിയൻറസ്, ഫ്രഞ്ച് ലോകകപ്പ് ജേതാവ് മാഴ്സൽ ഡെസെയി, മെക്സിക്കൻ ഗോൾകീപ്പർ ജോർഗെ കാമ്പോസ്, നൈജീരിയൻ താരം ഇമ്മാനുവൽ അമ്യൂനിക്കെ തുടങ്ങിയ വമ്പൻ ലോകതാരങ്ങളാണ് മുംബൈയിൽ പന്തുതട്ടുന്നത്.
ഫിഫ അണ്ടർ-17 ലോകകപ്പ് ട്രോഫി പര്യടനത്തിെൻറ ഭാഗമായാണ് പഴയകാലങ്ങളിലെ ലോകതാരങ്ങൾ ഒന്നിക്കുന്നത്. ഇവരൊരുമിച്ച് ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ട്രോഫി അനാവരണം ചെയ്യും. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. ലോക ഫുട്ബാളിലെ അഞ്ച് പ്രഗല്ഭരുടെ പ്രകടനത്തിന് സാക്ഷികളാവാൻ ഇന്ത്യൻ ഫുട്ബാൾ പ്രേമികൾക്ക് അസുലഭ അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ഫിഫ അണ്ടർ-17 ലോകകപ്പ് പ്രോജക്ട് ഡയറക്ടർ ജോയ് ഭട്ടാചാര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.