ഏതൻസ്: ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക് എ.ഇ.കെ ഏതൻസിനെ തോൽപിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മ്യൂണിക്കുകാർ എതിർ തട്ടകത്തിൽ ജയിച്ചു കയറിയത്.
ഇതോടെ ഗ്രൂപ് ‘ഇ’യിൽ ബയേൺ നോകൗട്ട് പ്രതീക്ഷ സജീവമാക്കി. റോബർട്ട് ലെവൻഡോവ്സ്കി, സെർജ് നെബ്റി, ആര്യൻ റോബൻ എന്നിവൻ ചേർന്ന് നയിച്ച മ്യൂണിക് മുന്നേറ്റത്തിന് ആദ്യ പകുതി ലക്ഷ്യത്തിലെത്താനായില്ല. കരുത്തർക്കെതിരെ ഏതൻസുകാർ പ്രതിരോധിച്ചു നിന്നു.
രണ്ടാം പകുതിയാണ് ഇരുഗോളുകളുടെയും പിറവി. 61ാം മിനിട്ടിൽ യാവി മാർടിനസാണ് മ്യൂണികിനെ മുന്നിലെത്തിക്കുന്നത്. രണ്ടു മിനിറ്റ് തികയുന്നതിനു മുമ്പ് റോബർട്ട് ലെവൻഡോവ്സ്കി(63) രണ്ടാം ഗോളും നേടി. റഫീന്യയുടെ പാസിൽ നിന്നാണ് പോളണ്ടുകാരെൻറ ഗോൾ. മൂന്നിലും തോറ്റ ഏതൻസുകാർക്ക് ഗ്രൂപ് ഘട്ടം കടക്കാൻ പ്രയാസമേറും.
ഗ്രൂപ് ‘എച്ചിലെ’ മത്സരത്തിൽ സ്വിറ്റ്സർലൻഡ് ക്ലബ് യങ് ബോയ്സ് വലൻസിയയെ 1-1ന് സമനിലയിൽ തളച്ചു. മിചി ബാറ്റ്ഷുഹേയ് നേടിയി ഗോളിൽ ആദ്യ പകുതി വലൻസിയ മുന്നിലെത്തിയിരുന്നെങ്കിലും െപനാൽറ്റിയിലൂടെ യങ് ബോയ്സ്(55) തിരിച്ചടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.