സ്റ്റോക്ഹോം: മരംകോച്ചുന്ന തണുപ്പിനെ വെട്ടിമാറ്റി ഗണ്ണേഴ്സ് താരങ്ങൾ കളം നിറഞ്ഞു കളിച്ചപ്പോൾ, യുവേഫ യൂറോപ്പ ലീഗിെൻറ അവസാന 32ാം റൗണ്ടിൽ ആദ്യ പാദത്തിൽ ആഴ്സനലിന് ജയം. സ്വീഡിഷ് ക്ലബ് ഒാസ്റ്റർസൺസിനെ അവരുടെ തട്ടകത്തിൽ 3-0നാണ് ഗണ്ണേഴ്സ് പട തോൽപിച്ചത്.
13ാം മിനിറ്റിൽ തന്നെ ഗോൾ വേട്ടക്ക് തുടക്കമിട്ട് ആഴ്സനൽ കളി സ്വന്തം വരുതിയിലാക്കി. നാച്ചോ മോൺറിയലാണ് വലകുലുക്കി തുടക്കം കുറിച്ചത്. 24ാം മിനിറ്റിൽ എതിർ പ്രതിരോധത്തിെൻറ വൻ പിഴവിൽ സെൽഫ് ഗോളുമായി ഇംഗ്ലീഷ് പട വീണ്ടും മുന്നിലെത്തി. രണ്ടാം പകുതിയുടെ ആദ്യത്തിലായിരുന്നു മൂന്നാം ഗോൾ. മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്നെത്തിയ ഹെൻറിക് മിഖത്ര്യാൻ നൽകിയ പാസിൽ നിന്ന് മെസൂത് ഒാസിലാണ് സ്കോർ ചെയ്തത്.
ചാമ്പ്യൻസ് ലീഗിൽ നിന്ന് ആദ്യ റൗണ്ടിൽ പുറത്തായി യൂറോപ്പ ലീഗിലെത്തിയ അത്ലറ്റികോ മഡ്രിഡും ക്വാർട്ടറിലേക്കുള്ള പാതി ദൂരം പിന്നിട്ടു. ഡെൻമാർക്ക് ക്ലബ് എഫ്.സി കൊബൻഹാവനെ 4-1നാണ് അത്ലറ്റികോ തകർത്തത്. സോൾ നീഗസ്(21), കെവിൻ ഗെമൈറോ(37), അേൻറായിൻ ഗ്രീസ്മാൻ(71), വിറ്റോളോ(77) എന്നിവരാണ് സ്കോറർമാർ. മറ്റു മത്സരങ്ങളിൽ നാപോളിയെ ആർ.ബി ലീപ്സിങ് 3-1ന് തോൽപിച്ചപ്പോൾ, ബൊറൂസ്യ ഡോർട്മുണ്ട് 3^2ന് അറ്റ്ലാൻഡയെ തോൽപിച്ചു. 22നാണ് രണ്ടാം പാദ മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.