യുവേഫ യൂറോപ ലീഗ്​: മിലാൻ പുറത്ത്​; ചെൽസി, ആഴ്​സനൽ, സെവിയ്യ ഗ്രൂപ്​ ചാമ്പ്യന്മാർ

ലണ്ടൻ: യുവേഫ യൂറോപ ലീഗിൽ ഗ്രൂപ് ചാമ്പ്യന്മാരായി ചെൽസി, ആഴ്​സനൽ, സെവിയ്യ ടീമുകൾ നോക്കൗട്ടിലേക്ക്​ മാർച്ച്​ ച െയ്​തപ്പോൾ, ഇറ്റാലിയൻ കരുത്തരായ എ.സി മിലാൻ അടിതെറ്റി പുറത്ത്​. നിർണായക മത്സരത്തിൽ മിലാൻ, ഒളിമ്പിയാകോസിനോട് ​ 3-1ന്​ തോറ്റു. ഇതോടെ, 10 പോയൻറുമായി ബെറ്റിസിനൊപ്പം ഒളിമ്പിയാകോസ്​ പ്രീ ക്വാർട്ടറിലെത്തി. ഗ്രൂപ്​ തലത്തിലെ അവസാന മത്സരത്തിൽ ആഴ്​സനൽ ജയിച്ചപ്പോൾ ചെൽസി സമനിലയിൽ കുരുങ്ങി.

അസർ​െബെ​​ജാൻ ടീമായ ക്വാർബർഗിനെയാണ്​ ആഴ്​സനൽ 1-0ത്തിന്​ തോൽപിച്ചത്​. അതേസമയം, ചെൽസി ഹ​ംഗേറിയൻ ടീം വിഡി എഫ്​.സിയോട്​ 2-2ന്​​ സമനിലയിലായി​. ഇരുവരും നേരത്തേതന്നെ നോക്കൗട്ട്​ ഉറപ്പിച്ചിരുന്നതാണ്​. ആറു മത്സരങ്ങളിൽ 16 പോയൻറുമായി​ ആഴ്​സനൽ ഗ്രൂപ്​ ചാമ്പ്യന്മാരായപ്പോൾ, ഒരു കളിപോലും തോൽക്കാതെ ഇത്രയും പോയൻറുമായി ചെൽസിയും ഗ്രൂപ്പിൽ ഒന്നാമതായി.

അലക്​സാണ്ടർ ലാകസറ്റെയാണ്​(16) ഗണ്ണേഴ്​സി​​​െൻറ വിജയഗോൾ നേടിയത്​. ചെൽസിക്കായി വില്യൻ (30), ഒലിവർ ജിറൂഡ്​(30) എന്നിവർ ഗോൾ നേടി​. ഗ്രൂപ്​ ജെയിലെ ആവേശകരമായ മത്സരത്തിൽ രണ്ടാം സ്​ഥാനക്കാരായ എഫ്​.കെ ക്രെസ്​നോദറിനെ 3-0ത്തിന്​ വീഴ്​ത്തിയാണ്​​ സെവിയ്യ ഒന്നാമതായി നോക്കൗട്ടിലെത്തിയത്​.

Tags:    
News Summary - UEFA europa League- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.