മിലാൻ: മുൻ ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് ഒരു വർഷത്തിനുശേഷം ജയം. യുവേഫ നാഷൻസ് ലീഗ് എ ലീഗിലെ ഗ്രൂപ് മൂന്നിൽ പോളണ്ടിനെയാണ് 1-0ത്തിന് ഇറ്റലി കീഴടക്കിയത്. 2017 ഒക്ടോബർ ഒമ്പതിന് ലോകകപ്പ് യോഗ്യത മത്സരത്തിൽ അൽബേനിയക്കെതിരെ 1-0 ജയം നേടിയ ശേഷം അസൂറികളുടെ ആദ്യ ജയമാണിത്.
ആറു പതിറ്റാണ്ടിനുശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടാനാവാതിരുന്നതോടെ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായി ചുമതലയേറ്റ പുതിയ പരിശീലകൻ റോബർേട്ടാ മൻസീനിയുടെ കീഴിൽ ടീമിെൻറ ആദ്യ ജയവുമാണിത്.
പോളണ്ടിലെ ഖോർസോയിൽ നടന്ന കളിയിൽ ഇഞ്ചുറി സമയത്ത് (92ാം മിനിറ്റ്) ക്രിസ്റ്റ്യാനോ ബിറാഗിയാണ് ഇറ്റലിക്ക് വിജയം സമ്മാനിച്ച നിർണായക ഗോൾ നേടിയത്. ഇരുടീമുകൾക്കും ജീവന്മരണ പോരാട്ടമായിരുന്നു ഇത്. തോൽക്കുന്ന ടീം ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെടുമെന്ന അവസ്ഥയിലാണ് കളി തുടങ്ങിയത്.
രണ്ടു കളികളിൽ ആറ് പോയൻറുള്ള പോർചുഗലിന് പിറകിൽ ഒാരോ പോയൻറുമായാണ് ഇറ്റലിയും പോളണ്ടും നേർക്കുനേർ ഇറങ്ങിയത്. ജയിച്ചതോടെ ഇറ്റലിക്ക് നാല് പോയൻറായി. പോളണ്ട് ഒരു പോയൻറുമായി തരംതാഴ്ത്തപ്പെടുകയും ചെയ്തു.
പുതുമുഖ താരങ്ങളായ ബിറാഗി, നികോളോ ബറേല, കെവിൻ ലസാഗ്ന തുടങ്ങിയവർക്ക് മൻസീനി അവസരം നൽകി. ബറേലയുടെ പാസിൽനിന്നാണ് ബിറാഗിയുടെ ഗോൾ പിറന്നതും. നവംബർ 17ന് പോർചുഗലിനെതിരെയാണ് ഇറ്റലിയുടെ അടുത്ത മത്സരം.
മൂന്നു ദിവസത്തിനുശേഷം പോർചുഗൽ പോളണ്ടിനെയും നേരിടും. ലീഗ് സി ഗ്രൂപ് ഒന്നിൽ ഇസ്രായേൽ 2-0ത്തിന് അൽബേനിയയെയും ഗ്രൂപ് നാലിൽ മോണ്ടിനെഗ്രോ 4-1ന് ലിത്വാനിയയെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.