കൊച്ചി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ പിന്മുറക്കാര്‍ക്ക് വേദിയൊരുക്കുകയാണ് ഇന്ത്യ. 2017ല്‍ അണ്ടര്‍ 17 ലോകകപ്പിന്‍െറ തീപ്പാറും പോരാട്ടങ്ങള്‍ക്ക് നമ്മുടെ മണ്ണ് വേദിയാവുന്നു. പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ കായിക കലണ്ടറില്‍ ഏറ്റവുംവലിയ മാമാങ്കം. കേരളത്തിനും സന്തോഷിക്കാനേറെയുണ്ട്.
കാണികളുടെ ബാഹുല്യം കൊണ്ട് ഇന്ത്യന്‍ മാറക്കാന എന്ന പേരുവീണ കൊച്ചിയും കാല്‍പ്പന്താരവങ്ങള്‍ക്ക് സാക്ഷ്യംവഹിക്കും. ഒക്ടോബര്‍ ആറുമുതല്‍ 18 വരെയാണ് ലോകകപ്പ്.
കൊച്ചി ജവഹര്‍ഹലാല്‍ നെഹ്റു സ്റ്റേഡിയത്തിനുപുറമെ, കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക്, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയം, ഗുവാഹതി ഇന്ദിര ഗാന്ധി സ്റ്റേഡിയം, ഗോവ ഫറ്റോര്‍ഡ സ്റ്റേഡിയം എന്നിവയാണ് മറ്റു വേദികള്‍. ഐ.എസ്.എല്‍ ആരവം തീര്‍ത്ത ഇന്ത്യന്‍ ഫുട്ബാളിന് പുതുഊര്‍ജം നല്‍കുകയാണ് ടൂര്‍ണമെന്‍റ് നടത്തിപ്പിലൂടെ ഫിഫ ലക്ഷ്യംവെക്കുന്നത്.
കൊച്ചിക്ക് സന്തോഷ വര്‍ഷം
ഐ.എസ്.എല്‍ ആരവങ്ങള്‍ തീര്‍ത്ത കേരളത്തിന്‍െറ ഫുട്ബാള്‍ ലഹരിക്ക് വീര്യംകൂട്ടാന്‍ അണ്ടര്‍ 17 ലോകകപ്പ് കൂടിയത്തെുന്നതോടെ കൊച്ചി ഫുട്ബാള്‍ ഭൂപടത്തില്‍ ഇടംപിടിക്കുന്നു. അണമുറിയാത്ത കാണികള്‍ തന്നെയാണ് കൊച്ചിയുടെ ആകര്‍ഷണം. ഐ.എസ്.എല്‍ മൂന്നു പതിപ്പുകളിലും നിറഞ്ഞുകവിഞ്ഞ കൊച്ചി ഗാലറി ഇന്ത്യന്‍ ഫുട്ബാളിന്‍െറ ഊര്‍ജമായിരുന്നു. അവസാന സീസണില്‍ നാലുലക്ഷം കാണികളാണ് കൊച്ചിയിലത്തെിയത്.
ഫിഫ ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള 23 അംഗ പ്രതിനിധിസംഘം കലൂര്‍ സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളും പരിശീലനവേദികളും സന്ദര്‍ശിച്ച് പരിശോധന നടത്തിയശേഷമാണ് വേദിയായി പ്രഖ്യാപിച്ചത്. നിലവില്‍ 55,000 പേര്‍ക്ക് കളി കാണാനുള്ള സംവിധാനമാണ് സ്റ്റേഡിയത്തിലുള്ളത്. (മുഴുവന്‍ സ്ഥലങ്ങളിലും കസേരകള്‍ സ്ഥാപിച്ച് സീറ്റ് നമ്പര്‍ ഇടുന്നത് അനുസരിച്ച് മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ.) നവീകരണങ്ങള്‍ക്കുശേഷം ബക്കറ്റ് ചെയറുകള്‍ സ്ഥാപിക്കുമ്പോള്‍ നിലവിലെ സീറ്റുകളുടെ എണ്ണം കുറയും.
സ്റ്റേഡിയത്തിന്‍െറയും നാല് പരിശീലന മൈതാനങ്ങളുടെയും നവീകരണപ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 28ന് മുമ്പായി പൂര്‍ത്തിയാക്കി ഫിഫക്ക് കൈമാറണം. ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ട്, ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ട്, പനമ്പിള്ളിനഗര്‍ ബോയ്സ് സ്കൂള്‍ ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവയാണ് പരിശീലന മൈതാനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.