ന്യൂഡൽഹി: രണ്ടാം തവണയും ലോകകപ്പ് വേദി തേടിയെത്തുന്നത് ഇന്ത്യക്കുള്ള അംഗീകാരമാ ണെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് പ്രഫുൽ പേട്ടൽ. 2017ലെ അണ്ടർ 17 ലോകകപ്പ് ഇന്ത്യൻ ഫുട്ബാൾ വികസനത്തിന് അടിത്തറ പാകി. അത് തുടരുന്നതിനാണ് വനിത ലോകകപ്പിനായി ഇന്ത്യ ശ്രമിച്ചത്. പിന്തുണ നൽകിയ കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറുകൾക്കും നന്ദി.
സംഘാടനമികവും ആരാധക പങ്കാളിത്തവുംകൊണ്ട് 2017 ലോകകപ്പ് ഗംഭീരമാക്കിയതിെൻറ അംഗീകാരമാണ് ഇൗ അവസരം. അതേ മികവിൽ 2020 ലോകകപ്പും സംഘടിപ്പിക്കുകയാണ് ലക്ഷ്യം -എ.െഎ.എഫ്.എഫ് അധ്യക്ഷൻ പറഞ്ഞു. ഇന്ത്യൻ ഫുട്ബാളിെൻറ ചരിത്രനിമിഷമെന്നായിരുന്നു ജനറൽ സെക്രട്ടറി കുശാൽ ദാസിെൻറ പ്രതികരണം. 2008ലാണ് അണ്ടർ 17 വനിത ഫുട്ബാൾ ആരംഭിച്ചത്. വടക്കൻ കൊറിയ, ദക്ഷിണ കൊറിയ, ജപ്പാൻ ടീമുകൾ നേരേത്ത ജേതാക്കളായി. സ്പെയിനാണ് (2018) നിലവിലെ ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.