ന്യൂഡൽഹി: അണ്ടർ 20 വനിത ലോകകപ്പ് നിയന്ത്രിക്കാൻ ഇന്ത്യക്കാരിയായ യുവീന ഫെർണാണ്ടസും. ഇൗ വർഷം ആഗസ്റ്റ് അഞ്ചു മുതൽ 24 വരെ ഫ്രാൻസ് വേദിയാവുന്ന കൗമാര ലോകകപ്പിെൻറ അസിസ്റ്റൻറ് റഫറിമാരിൽ ഒരാളായാണ് ഗോവക്കാരിയെ തിരഞ്ഞെടുത്തത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ വനിത അണ്ടർ 20 ലോകകപ്പ് നിയന്ത്രിക്കാനൊരുങ്ങുന്നത്.
2016ൽ ജോർഡൻ വേദിയായ അണ്ടർ 17 വനിത ലോകകപ്പിലൂടെ ഇവർ ഇൗ ഭാഗ്യം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയിരുന്നു. ജപ്പാൻ-വടക്കൻ കൊറിയ ഫൈനൽ ഉൾപ്പെടെ ടൂർണമെൻറിൽ നാലു മത്സരങ്ങളിൽ യുവീന അസിസ്റ്റൻറ് റഫറിയായി പ്രവർത്തിച്ചു. ഇതിനുള്ള അംഗീകാരമായി 2016ലെ എ.എഫ്.സി റഫറീസിെൻറ പ്രത്യേക പുരസ്കാരവുമെത്തി. 2002ൽ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി നടന്ന ലോകകപ്പ് നിയന്ത്രിച്ച കെ. ശങ്കർ മാത്രമാണ് യുവീനക്ക് മുൻഗാമിയായിട്ടുള്ളത്. ഗോവ സ്വദേശിയായ യുവീന മുൻ ഇന്ത്യൻ ഫുട്ബാൾ താരം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.