സോൾ: അണ്ടർ-20 ലോകകപ്പിൽ വമ്പന്മാരായ ഇറ്റലിക്കും ഉറുഗ്വായ്ക്കും ജയം. ഗ്രൂപ് ഡിയിൽ നടന്ന മത്സരത്തിൽ ഇറ്റലി ദക്ഷിണാഫ്രിക്കയെ തോൽപിച്ചപ്പോൾ ജപ്പാനെ തകർത്താണ് ഉറുഗ്വായുടെ മുന്നേറ്റം. ആവേശകരമായ മത്സരത്തിൽ രണ്ടു ഗോളുകൾക്കാണ് ഇരുടീമുകളും വിജയിച്ചത്. ഇതോടെ ഉറുഗ്വായും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഇറാനെ തകർത്ത സാംബിയയും രണ്ടാം റൗണ്ട് ഉറപ്പാക്കി.
ദക്ഷിണാഫ്രിക്കക്കെതിരെ ഇരു പകുതികളിലായായിരുന്നു ഇറ്റലിയുടെ ഗോളുകൾ. 24ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലാണ് ഇറ്റലി ആദ്യം മുന്നിലെത്തുന്നത്. കിക്കെടുത്ത റിക്വാർഡോ ഒർസോലിനി പിഴക്കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. പ്രതിരോധം ശക്തമാക്കിയതോടെ ദക്ഷിണാഫ്രിക്കൻ മുന്നേറ്റനിരക്ക് ആദ്യ പകുതിയിൽ ഒന്നും ചെയ്യാനായില്ല. പിന്നീട് രണ്ടാം പകുതിയുടെ ആദ്യത്തിൽ തന്നെ ഇറ്റലി ലീഡ് വർധിപ്പിച്ചു. ഗുസേപ്പെ സലേരയുടെ അസിസ്റ്റിൽ ആന്ദ്രേ ഫേവിലി 57ാം മിനിറ്റിലാണ് ഗോൾനേടിയത്. ഇതോടെ ദക്ഷിണാഫ്രിക്ക ഉണർന്നു കളിച്ചെങ്കിലും ഇറ്റാലിയൻ പ്രതിരോധത്തിനു മുന്നിൽ തട്ടിവീഴുകയായിരുന്നു. ആദ്യ മത്സരത്തിൽ ഉറുഗ്വായോട് തോറ്റ ഇറ്റലിക്ക് ഇത് കന്നി വിജയമാണ്. നേരത്തെ ജപ്പാനോടും തോറ്റ ദക്ഷിണാഫ്രിക്ക ഇേതാടെ പുറത്തായി.
ശക്തരായ ജപ്പാനെ രണ്ടുഗോളുകൾക്കാണ് ഉറുഗ്വായ് തോൽപിച്ചത്. 38ാം മിനിറ്റിൽ നിക്കോളാസ് ഷിപ്പാകാസെയും ഇഞ്ചുറി സമയത്ത് മാത്തിയാസ് ഒലിവേറയുമാണ് ഉറുഗ്വായുടെ സ്കോറർമാർ. രണ്ടു മത്സരത്തിലും ജയിച്ചതോടെ ആറു പോയൻറുമായി ഉറുഗ്വായ് ഒന്നാം സ്ഥാനത്താണ്. ഗ്രൂപ് സിയിെല മറ്റു മത്സരങ്ങളിൽ സാംബിയ ഇറാനെ 4-2 മുക്കിയപ്പോൾ, ശക്തരായ പോർചുഗലിനെ കോസ്റ്ററീക 1-1ന് സമനിലയിൽ കുരുക്കി. രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്ന സാംബിയ രണ്ടാം പകുതിയിൽ നാലുഗോളുകളുമായി തിരിച്ചുവരുകയായിരുന്നു.
െപനാൽറ്റിയിലായിരുന്നു പോർചുഗൽ-കോസ്റ്ററീക മത്സരത്തിെല ഇരുഗോളുകളും. 32ാം മിനിറ്റിൽ പോർചുഗലിന് ലഭിച്ച പെനാൽറ്റി ഗോൺസാവലാസ് ഗോളാക്കിമാറ്റിയപ്പോൾ 48ാം മിനിറ്റിലെ പെനാൽറ്റി മാർലിൻ കോസ്റ്ററീകക്കായി ഗോളാക്കി മാറ്റുകയായിരുന്നു. സമനിലയിൽ കുരുങ്ങിയ പോർചുഗലിന് ഇതോടെ രണ്ടാം റൗണ്ടിലെത്താൻ അവസാന മത്സരം നിർണായകമാവും. നേരത്തെ ആദ്യ മത്സരത്തിൽ പോർചുഗൽ സാംബിയയോട് 2-1ന് തോറ്റിരുന്നു. രണ്ടു മത്സരത്തിലും വിജയിച്ച സാംബിയ നോക്കൗട്ട് റൗണ്ടിൽ യോഗ്യത ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.