ലണ്ടൻ: ട്രാക്കില്‍ നിന്നും വിടപറഞ്ഞ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ഫുട്ബോള്‍ മൈതാനത്തേക്ക്. ബാഴ്സലോണക്കെതിരായ ചാരിറ്റി മത്സരത്തില്‍ തന്റെ ഇഷ്ടടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബോള്‍ട്ട് ബൂട്ടണിയും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി പന്തുതട്ടണമെന്നത് ഉസൈന്‍ ബോള്‍ട്ടിന്റെ ഏറെക്കാലമായുള്ള സ്വപ്നങ്ങളിലൊന്നായിരുന്നു. എന്നാല്‍ ലോക അത്‍റ്റിക് മീറ്റിലേറ്റ പരിക്ക് ഭേദമാകാത്തത് താരത്തെ അലട്ടുന്നുണ്ട്.
അടുത്ത മാസം രണ്ടിനാണ് സാക്ഷാല്‍ ലയണല്‍ മെസി അണിനിരക്കുന്ന ബാഴ്സലോണക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങുക. മുന്നേറ്റ നിരയിലാണ് ബോള്‍ട്ട് കളിക്കുക. പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനായാല്‍ മാത്രമെ മാഞ്ചസ്റ്റര്‍ ജഴ്സിയില്‍ കളിക്കുകയെന്ന ബോള്‍ട്ടിന്‍റെ മോഹം പൂര്‍ത്തിയാകൂ. അത് കൊണ്ട് തന്നെ പ്രാര്‍ത്ഥനയിലും കാത്തിരിപ്പിലുമാണ് ആരാധകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.