ഫിഫയുടെ പച്ചക്കൊടി; ലോകകപ്പിൽ ‘വാർ’

ബാഗോട്ട: ‘ഗോസ്​റ്റ്​ ​േഗാളും’ ദൈവത്തി​​െൻറ കൈയുമില്ലാതെയാവും ഇക്കുറി റഷ്യയിൽ പന്തുരുളുക. റഫറിയിങ്​ കുറ്റമറ്റതാക്കാനായി ആവിഷ്​കരിച്ച ‘വിഡിയോ അസിസ്​റ്റൻറ്​ റഫറി’ (വാർ) സംവിധാനം റഷ്യ​ ലോകകപ്പിൽ ഉപയോഗിക്കാൻ ഫിഫയുടെ പച്ചക്കൊടി. നേരത്തേ നിയമനിർമാണ സമിതി അംഗീകരിച്ച ‘വാർ’ ​റഷ്യയിൽ നടപ്പാക്കാൻ കൊളംബിയയിൽ ചേർന്ന ഫിഫ കൗൺസിൽ യോഗം അനുമതി നൽകി. ഫുട്​ബാളിലെ ചരിത്ര മുഹൂർ​ത്തമെന്നായിരുന്നു ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫൻറിനോയുടെ പ്രതികരണം. യൂറോപ്പിലെ വിവിധ ലീഗുകളിൽ ഇതിനകം വിജയകരമായി നടപ്പാക്കിയ സംവിധാനം കഴിഞ്ഞ ഫിഫ കോൺഫെഡറേഷൻ കപ്പിലും ഉപയോഗിച്ചിരുന്നു. യുവേഫയുടെ എതിർപ്പിനിടയിലും ഇറ്റാലിയൻ സീരി ‘എ’, ജർമൻ ബുണ്ടസ്​ ലിഗ തുടങ്ങിയ പ്രീമിയർ ലീഗുകളിൽ വാർ ഒരു വർഷത്തിലേറെയായി ഉപയോഗിക്കുന്നു. 


വാർ എപ്പോഴെല്ലാം​?

1.ഗോൾ
ഗോളിൽ സംശമുണ്ടെങ്കിൽ അന്തിമ തീരുമാനത്തിനായി റഫറിക്ക്​ ‘വാർ’ സഹായം തേടാം. ഗോളിൽ വിവാദമൊഴിവാക്കാനും ലൈൻ കടന്നോയെന്ന്​ ഉറപ്പാക്കാനും അവസരം. 

2.പെനാൽറ്റി
പെനാൽറ്റി വിധിക്കാനുള്ള ഫൗൾ സംഭവിച്ചോയെന്ന്​ ഉറപ്പാക്കാൻ വാർ സഹായം തേടാം. പെനാൽറ്റി അപ്പീൽ നിരസിക്കാനും കഴിയും. 

3.റെഡ്​ കാർഡ്​
ചുവപ്പ്​ കാർഡ്​ നൽകാനുള്ള ഫൗൾ സംഭവിച്ചോ എന്ന്​ പരിശോധിക്കാൻ. രണ്ടാം മഞ്ഞക്കാർഡ്​ റിവ്യൂ അനുവദിക്കുന്നില്ല.

4.ആ​ളെ തിരിച്ചറിയാൻ
തെറ്റിന്​​ ശിക്ഷിക്കപ്പെടുന്നത്​ ശരിയായ വ്യക്തി തന്നെയാണോയെന്ന്​ ഉറപ്പുവരുത്താൻ.

5.എങ്ങനെ ‘വാർ’?
റിവ്യൂ: റഫറിക്ക്​ പുനഃപരിശോധിക്കാൻ ആവശ്യപ്പെടാം, അല്ലെങ്കിൽ റിവ്യൂ സാഹചര്യമുണ്ടെന്ന്​ ‘വാർ’ ടീമിന്​ റഫറിയോടും ആവശ്യപ്പെടാം.

റീപ്ലേ: ‘വാർ’ ടീം വിഡിയോ ദൃശ്യങ്ങൾ വിശകലനം ചെയ്​ത ശേഷം, ഹെഡ്​സെറ്റ്​ വഴി റഫറിയെ തീരുമാനം അറിയിക്കുന്നു.

വിധി: ഗ്രൗണ്ടിനു വശത്തെ ടി.വിയിൽ വിഡിയോ പരിശോധിച്ച്​ റഫറിക്ക്​ തീരുമാനമെടുക്കാം. അല്ലെങ്കിൽ, ‘വാർ’ ടീം പരിശോധിച്ച്​ തീരുമാനം അറിയിക്കുന്നു. 

Tags:    
News Summary - VAR: Video assistant referees will be used at 2018 World Cup- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.