കൊൽക്കത്തയിലെ ഷെൽട്ടർ ഹോമിലെ കുരുന്നുകൾക്ക് ക്രിസ്മസ് ഇക്കുറി നേരത്തെതന്ന െയെത്തി. കൈനിറയെ സമ്മാനങ്ങളുമായി സാന്തായെത്തിയപ്പോൾ സന്തോഷം ഇരട്ടിയായി. പിന്നെയായിരുന്നു, ക്രിസ്മസിെൻറ ഏറ്റവും വലിയ സമ്മാനപ്പെട്ടി തുറന്നത്. നീണ്ട വെള്ളത്താടിയും ചുവന്ന തൊപ്പിയും നീക്കിയപ്പോൾ തങ്ങൾ ഏറെ കൊതിച്ച സൂപ്പർ ഹീറോ, സാക്ഷാൽ വിരാട് കോഹ്ലി തൊട്ടുമുന്നിൽ. ഒരു നിമിഷത്തെ ആശ്ചര്യത്തിനു ശേഷം കൈയിലുള്ള സമ്മാനങ്ങളെല്ലാം മറന്ന് ഓടിക്കൂടിയ കുരുന്നുകൂട്ടും കോഹ്ലിയെ കെട്ടിപ്പിടിച്ചും കൈ കൊടുത്തും ആഘോഷം ഗംഭീരമാക്കി.
സ്റ്റാർസ്പോർട്സിെൻറ ട്വിറ്റർ ഹാൻഡ്ലിലായിരുന്നു കോഹ്ലിയുടെയും കുരുന്നുകൂട്ടത്തിെൻറയും ക്രിസ്മസ് ആഘോഷം പങ്കുവെച്ചത്. ഇഷ്ടതാരങ്ങളും ഇഷ്ടസമ്മാനങ്ങളും മറ്റും കുട്ടികൾ പറഞ്ഞ ശേഷമായിരുന്നു അവർ ഓരോരുത്തർക്കുള്ള സമ്മാനവുമായി കോഹ്ലി സാന്താ വേഷത്തിലെത്തിയത്. സ്പൈഡർമാനും സൂപ്പർമാനും ലീവായതിനാൽ താൽപര്യമുണ്ടെങ്കിൽ കോഹ്ലിയെ കാണാമെന്ന അറിയിപ്പിന് ഉറക്കെ ‘യെസ്’ വിളിച്ചായിരുന്നു കുട്ടികളുടെ സമ്മതം. തുടർന്ന് കോഹ്ലി തലപ്പാവും നീണ്ടമൂടിയും മാറ്റിയതോടെ ആഹ്ലാദവും ആഘോഷവുമായി. ഏറ്റവും മനോഹര മുഹൂർത്തമെന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.