ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് വോൾവർ ഹാംപ്ടൻ. സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ അവസാന 15 മിനിറ്റിനുള്ളിൽ ആഡം ട്രവോറെ നേടിയ ഇരട്ട ഗോളിലായിരുന്നു വോൾവറിെൻറ അട്ടിമറി. പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് അപ്രതീക്ഷിത ഷോക്കായി ഈ തോൽവി. ഒന്നാമതുള്ള ലിവർപൂൾ എട്ടിൽ എട്ടും ജയിച്ച് 24 പോയൻറുമായാണ് കുതിക്കുന്നത്.
രണ്ടാമതുള്ള സിറ്റി രണ്ടാം തോൽവി വഴങ്ങിയതോടെ (16) പോയൻറ് വ്യത്യാസം എട്ടായി. ശനിയാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ ചെൽസിയും ആഴ്സനലും ജയത്തോടെ നിലഭദ്രമാക്കി. ചെൽസി സതാംപ്ടനെ 4-1നാണ് തകർത്തത്. ആഴ്സനൽ 1-0ത്തിന് ബേൺമൗതിനെയും വീഴ്ത്തി. എവേ മാച്ചിൽ ടാമി എബ്രഹാം, മാസൺ മൗണ്ട്, എൻഗോളോ കാെൻറ, മിഷി ബാറ്റ്ഷുയി എന്നിവരാണ് ചെൽസിക്കായി സ്കോർ ചെയ്തത്. രണ്ട് തോൽവി വഴങ്ങിയ ചെൽസിയുടെ തിരിച്ചുവരവിൽ നിർണായകമാണ് ഈ ജയം. ഡേവിഡ് ലൂയിസിെൻറ ബൂട്ടിൽനിന്നായിരുന്നു ആഴ്സനലിെൻറ വിജയം പിറന്നത്.
കെവിൻ ഡി ബ്രുയിെൻറ അസാന്നിധ്യം നിഴലിക്കുന്നതായിരുന്നു സിറ്റിയുടെ പ്രകടനം. അതിനിടെ ഡേവിഡ് സിൽവക്കും അഗ്യൂറോക്കും ലഭിച്ച സുവർണാവസരങ്ങൾ ഗോളാക്കാനും കഴിഞ്ഞില്ല.
രണ്ടു വർഷത്തിനിടെ 45 ലീഗ് മത്സരങ്ങൾക്കിടയിൽ സിറ്റി ഒരു ഗോൾപോലും നേടാതെ കളംവിടുന്നത് രണ്ടാം തവണയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.