മോസ്േകാ: റഷ്യൻ ലോകകപ്പിെൻറ ആവേശം ലോകത്തിെൻറ മുക്കിലും മൂലയിലും മാത്രമല്ല, അങ്ങ് ശൂന്യാകാശത്തുമുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യൻ ബഹിരാകാശ യാത്രികരായ ആൻറൺ ഷ്കപ്ലറോവും ഒലക് അർടമ്യേവുമാണ് ഫിഫ ലോകകപ്പിെൻറ ഒൗദ്യോഗിക ബാളുമായി സീറോ ഗ്രാവിറ്റിയിൽ പന്തുതട്ടുന്ന രസകരമായ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
വിഡിയോയിൽ സ്കോർ ചെയ്യാൻ ശ്രമിക്കുന്ന ഇരുവരും സൈഡ് ഫ്ലിപ്, ബാക്ക് ഫ്ലിപ്, അപ്ൈസഡ് ഡൗൺ അക്രോബാറ്റിക് എന്ന് തുടങ്ങിയ സോക്കർ വിദ്യകൾ സീറോ ഗ്രാവിറ്റിയിൽ പരീക്ഷിക്കുന്നുണ്ട്. ഒടുവിൽ അടുത്തിടെ ലോകത്തെ വിസ്മയിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൈസിക്കിൾ കിക്കിനെയും അനുകരിക്കുന്നു.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് പുറത്തുവിട്ട വിഡിയോയുടെ പശ്ചാത്തലത്തിൽ റഷ്യയുടെ പതാക നാട്ടിയിരിക്കുന്നു. ഫുട്ബാൾ ലോകകപ്പിനായുള്ള കാത്തിരിപ്പ് ഭൂമിയിൽ മാത്രമല്ല, ഇങ്ങ് ആകാശത്തുമുണ്ടെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.
ഫിഫയുടെ ഒൗദ്യോഗിക ടീഷർട്ടുകൾ അണിഞ്ഞാണ് ഇരുവരും പന്തുതട്ടുന്നത്. ടൂർണമെൻറിനായി അഡിഡാസ് നിർമിക്കുന്ന ടെൽസ്ട്ര 18 ബാളുകളുടെ പരീക്ഷണം കൂടിയാണ് ഇരുവരും ചേർന്ന് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.