സെൻറ് പീറ്റേഴ്സ്ബർഗ്: ഗ്രൂപ് എയിൽ ഇന്ന് അറബ് പോരാട്ടമാണ്. ആഫ്രിക്കൻ പ്രതിനിധികളായ മൊറോക്കോയും ഏഷ്യയിൽനിന്നുള്ള ഇറാനും നേർക്കുനേർ അണിനിരക്കുേമ്പാൾ ഏറക്കുറെ തുല്യശക്തികളുടെ ബലാബലമാവുമത്. കരുത്തരായ സ്പെയിനും പോർചുഗലും കൂടിയുള്ള ഗ്രൂപ്പായതിനാൽ ആദ്യമത്സരം ജയിച്ചുതുടങ്ങുകയെന്നത് ഇരുടീമുകൾക്കും നിർണയാകമാവും.
ഗലാറ്റസറാക്ക് പന്തുതട്ടുന്ന യൂനുസ് ബൽഹാൻഡയും അയാക്സിെൻറ ഹാകിം സായകുമാണ് മൊറോക്കോയുടെ കുന്തമുനകൾ. മധ്യനിരയിൽ ഇരുവരും എങ്ങനെ കളി മെനയുന്നു എന്നതാവും ടീമിെൻറ ഗതി നിർണയിക്കുക. സ്റ്റോപ്പർ ബാക്ക് മെഹ്ദി ബെനേഷ്യ, വലതുബാക്ക് അഷ്റഫ് ഹകീമി എന്നിവരും ക്ലബ് പരിചയമുള്ളവർ. റഷ്യയിൽ കളിക്കുന്ന സർദാർ അസ്മൗനാണ് ഇറാെൻറ പ്രധാന സ്ട്രൈക്കർ. റൂബിൻ കസാെൻറ താരമാണ് അസ്മൗൻ. അലി റസ ജഹാൻബക്ഷ്, മസൂദ് ഷുജാഇ എന്നിവരാവും മധ്യനിരയിൽ കളി നിയന്ത്രിക്കുന്നത്. പോർചുഗീസുകാരനായ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് സഹപരിശീലകൻ കാർലോസ് ക്വിറോസിെൻറ തന്ത്രങ്ങളും ഇറാന് തുണയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.