ഫോബ്​സ്​ പട്ടികയിൽ ദി​പ ക​ർ​മാ​ക​റും സാ​ക്ഷി മാ​ലി​കും അടക്കം 50ലേറെ ഇന്ത്യക്കാർ 


ന്യൂയോർക്ക്: വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച 30 വയസ്സിൽ താഴെയുള്ള ഏഷ്യക്കാരുടെ ഫോബ്സ് പട്ടികയിൽ 50ലേറെ ഇന്ത്യക്കാരും. ജിംനാസ്റ്റിക്സ് താരം ദിപ കർമാകർ, ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്, നടി ആലിയ ഭട്ട് തുടങ്ങിയവരാണ് പട്ടികയിലിടം നേടിയത്. 

ഏഷ്യയിലെ 30ന് കീഴിലുള്ള 30 എന്ന പട്ടികയിൽ 10 വിഭാഗങ്ങളിലായി 300 യുവാക്കളാണുള്ളത്. വിേനാദം, ധനകാര്യം, സാമൂഹികസംരംഭകർ, സംരംഭസാേങ്കതികത്വം തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് തെരഞ്ഞെടുത്തത്.  കൂടുതൽ പേർ ൈചനയിൽനിന്നാണ്-76. 53 പേരുമായി ഇന്ത്യയാണ് രണ്ടാമത്. ആദ്യ പാരാലിംപിക് നീന്തൽക്കാരനായ ശരത് ഗോയക്വാദ്, പെൺകുട്ടികളെ ലൈംഗിക അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്ന ഷീസേയ്സ് എന്ന എൻ.ജി.ഒയുടെ സ്ഥാപക ത്രിഷ ഷെട്ടി തുടങ്ങിയവരും പട്ടികയിലുണ്ട്. ഗോ ഡയമെൻഷൻസ് എന്ന മൊബൈൽ ആപ് ഡെവലപറിന് രൂപം നൽകിയ സഹോദരങ്ങളായ 15കാരനായ സഞ്ജയും 17കാരനായ ശ്രാവൺ കുമരനുമാണ് പട്ടികയിലെ പ്രായം കുറഞ്ഞ ഇന്ത്യക്കാർ.
Tags:    
News Summary - forbes magazine india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.