വെല്ലിങ്ടൺ: ന്യൂസിലൻഡുകാരുടെ ദേശീയ കായിക വിനോദമാണ് റഗ്ബി. ഇക്കഴിഞ്ഞ ലോകകപ്പിൽ തങ്ങൾ കൈയടക്കിവെച്ച കിരീടം ൈകവിട്ടുപോയെങ്കിലും റഗ്ബിയുടെ പ്രചാരം ഒട്ടും കുറഞ്ഞിട്ടില്ല. കായികാധ്വാനവും മെയ്ക്കരുത്തും ആവോളം ആവശ്യമായി വരുന്ന മത്സരത്തിൽ കളിക്കാരുടെ തലക്ക് പരിക്കേൽക്കുന്നതും സാധാരണയാണ്. അതിന് പരിഹാരം തേടുന്ന ഗവേഷകർ ഇപ്പോൾ താരങ്ങളുടെ മസ്തിഷ്കമാണ് ലക്ഷ്യമിടുന്നത്.
ഗവേഷണത്തിെൻറ ഭാഗമായി മരണശേഷം റഗ്ബി താരങ്ങളുടെ മസ്തിഷ്കം ആവശ്യപ്പെട്ടിരിക്കുകയാണ് ഓക്ലാൻഡ് സർവകലാശാലയിലെ സെൻറർ ഫോർ ബ്രെയിൻ റിസർച് (സി.ബി.ആർ). റഗ്ബിയടക്കമുള്ള ശാരീരിക സമ്പർക്കം ആവശ്യമായി വരുന്ന കായിക ഇനങ്ങളിലാണ് മസ്തിഷകവുമായി ബന്ധപ്പെട്ട പരിക്കുകളിലെ 20 ശതമാനവും സംഭവിക്കുന്നത് എന്നതിനാലാണിത്. കൂട്ടിയിടിയിൽ തലക്കേൽക്കുന്ന ക്ഷതത്തെയും ആന്തരിക പരിക്കുകളേയുംപറ്റി പഠിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ വർഷം ഇത്തരത്തിൽ 9000 കേസുകൾ റിപ്പോർട്ട് ചെയ്തു. തലച്ചോറിന് പരിക്കേറ്റ കാരണത്താലാണ് ഓൾബ്ലാക്സ് എന്നറിയപ്പെടുന്ന ന്യൂസിലൻഡ് റഗ്ബി ടീമിലെ ജെയിംസ് ബ്രോഡർസ് ബെൻ അഫേക്കി, ടോബി സ്മിത്ത് എന്നീ പ്രമുഖ കളിക്കാർ നേരത്തേ കളം വിടാൻ നിർബന്ധിതരായത്. ഇതിൽ അഫേക്കി വെള്ളിയാഴ്ച തലച്ചോർ ദാനം ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.