ഡൽഹി: സൗരവ് ഗാംഗുലി തന്നെ ബി.സി.സി.െഎ പ്രസിഡൻറായി തുടരുന്നത് കാണാൻ ആഗ്രഹമെന്ന് സുനിൽ ഗവാസ്കർ. 2023 ലോകകപ്പ്വരെ അദ്ദേഹം തുടരുന്നത് നല്ലതായിരിക്കുമെന്നും ഗവാസ്കർ പറഞ്ഞു. ‘സുപ്രീം കോടതി ബി.സി.സി.െഎയുമായി ബന്ധപ്പെട്ട കേസിലെ വാദം കേൾക്കൽ മാറ്റിവച്ചിരുന്നു.
തീർച്ചയായും ക്രിക്കറ്റിനേക്കാൾ വലിയ കാര്യങ്ങൾ കോടതിക്ക് മുന്നിലുണ്ട്. പക്ഷെ കോടതി തീരുമാനത്തിനായി ക്രിക്കറ്റിനെ സ്നേഹിക്കുന്നവരെല്ലാം കാത്തിരിക്കുകയാണ്’-തെൻറ പ്രതിവാര കോളത്തിൽ അദ്ദേഹം കുറിച്ചു. ബി.സി.സിെഎയുടെ ഭരണഘടന പ്രകാരം ഒരാൾക്ക് ആറ് വർഷമാണ് (സംസ്ഥാന ഭാരവാഹിത്വം ഉൾപ്പടെ) ഭാരവാഹിത്വത്തിൽ തുടരാൻകഴിയുന്നത്. അത് കഴിഞ്ഞാൽ മൂന്ന് വർഷത്തേക്ക് പദവികൾ വഹിക്കാൻ പാടില്ല.
ഗാംഗുലി ബി.സി.െഎ.െഎയുടെ വിവിധങ്ങളായ പദവികൾ വഹിച്ചിരുന്നതിനാൽ അദ്ദേഹത്തിെൻറ കാലാവധി 2020 ജൂലൈയിൽ അവസാനിക്കുകയാണ്. ബി.സി.സി.െഎ െസക്രട്ടറിയായ ജെയ് ഷായുടെ അവസ്ഥയും ഇതുെന്നയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായിരുന്ന ജയ് ഷായുടെ ആറ് വർഷമെന്ന പരിധി ഇതിനകം അവസാനിച്ചിരുന്നു. ഇതിൽ ഇളവ് ആവശ്യപ്പെട്ടാണ് ബി.സി.സി.െഎ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.