ഇനി ലക്ഷ്യം കോമൺവെൽത്ത്​ കിരീടവും ലോകകിരീടവും -വിജേന്ദർ

ജയ്​പുർ: ഇടിക്കൂട്ടിൽ തുടർച്ചയായ പത്താം ജയം സ്വന്തമാക്കിയ ഇന്ത്യയുടെ വിജേന്ദർ സിങ്ങിന്​ ഇനി ലക്ഷ്യം കോമൺവെൽത്ത്​. ആഫ്രിക്കൻ ചാമ്പ്യൻ ഏണസ്​റ്റ്​ അമൂസുവിനെ തോൽപിച്ചതിനു പിന്നാലെയാണ്​ പുതിയ ലക്ഷ്യങ്ങളെക്കുറിച്ച്​ താരം വാചാലനായത്​. ‘‘വിജയത്തോടെ ഇൗ വർഷം അവസാനിപ്പിക്കാനായതിൽ വളരെ സന്തോഷം. ഇനി അടുത്തവർഷം ആദ്യത്തിൽ രണ്ടു ലക്ഷ്യങ്ങളാണുള്ളത്​. കോമൺ വെൽത്ത്​ സൂപ്പർമിഡ്​ൽവെയ്​റ്റ്​ കിരീടവും ലോകകിരീടവും. ജയ്​പുരിൽ എ​​െൻറ ഒരോ പഞ്ചുക​ളോടൊപ്പം നിന്ന ആരാധകർക്ക്​ നന്ദി’’ -വിജേന്ദർ പറഞ്ഞു. ഏണസ്​റ്റ്​ അമൂസുവിനെ പത്ത്​ റൗണ്ട്​ പോരാട്ടത്തിൽ 100-90 പോയൻറിനാണ്​ വിജേന്ദർ ഇടിച്ചിട്ടത്​. ബ്രിട്ട​​െൻറ ലൂക്​ ​ബ്ലാക്​ലെഡ്​ജാണ്​ നിലവിലെ കോമൺവെൽത്ത്​ ചാമ്പ്യൻ. 

Tags:    
News Summary - I am ready to fight for Commonwealth, World title: Vijender Singh- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.