ന്യൂഡൽഹി: 2021ൽ ന്യൂഡൽഹിയിൽ നടക്കേണ്ടിയിരുന്ന ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിൻെറ ആതിഥേയത്വം ഇന്ത്യക്ക ് നഷ്ടമായി. ആതിഥേയത്വ ഫീ നൽകിയില്ലെന്ന് കാണിച്ചാണ് അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ ചാമ്പ്യൻഷിപ് ഇന്ത്യയിൽ നിന്നും സെർബിയൻ നഗരമായ ബെൽഗ്രേഡിലേക്ക് മാറ്റിയത്. എന്നാൽ തങ്ങളോട് ആേലാചിക്കാതെ അസോസിയേഷൻ ഏ കപക്ഷീയമായാണ് നടപടിയെടുത്തതെന്ന് ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബി.എഫ്.ഐ) പ്രതികരിച്ചു.
കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന് മുമ്പ് ആതിഥേയത്വ ഫീസായ 40 ലക്ഷം ഡോളർ ഇന്ത്യ നൽകേണ്ടിയിരുന്നു. എന്നാൽ സാങ്കേതിക തടസങ്ങളെത്തുടർന്ന് ബോക്സിങ് ഫെഡറേഷന് ഫീസടക്കാനായില്ല. ആതിഥേയത്വം റദ്ദാക്കിയ സാഹചര്യത്തില്‍ റദ്ദാക്കല്‍ പിഴയായി 500 ഡോളർ അടക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് അന്താരാഷ്ട്ര ബോക്സിങ് ഫെഡറേഷനെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി) നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതേത്തുടർന്ന് ഫെഡറേഷൻെറ ലോസന്നയിലെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. അതോടെ ഫെഡറേഷൻെറ സെർബിയയിലെ അക്കൗണ്ട് വഴി ഇടപാട് നടത്താൻ തുടങ്ങി. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻെറ ഗ്രേ പട്ടികയിൽ പെട്ട രാജ്യമായതിനാൽ സെർബിയയിലേക്ക് പണമയക്കാൻ ഇന്ത്യൻ ബാങ്കുകൾ വിസമ്മതിച്ചിരുന്നു. ഇതോടെയാണ് ആതിഥേയത്വ ഫീസ് നല്‍കാന്‍ നിർവാഹമില്ലാതായത്. പിഴ വിധിച്ച നടപടി ഞെട്ടിക്കുന്നതാെണന്ന് ബി.എഫ്.ഐ പ്രസ്താവനയിൽ അറിയിച്ചു.
2017ലാണ് ചാമ്പ്യന്‍ഷിപ്പിന് ആദ്യമായി വേദിയാവാൻ ഇന്ത്യക്ക് നറുക്ക് വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.