പ്രശ്നങ്ങള്‍ പഠിച്ചശേഷം തീരുമാനം- ഒളിമ്പിക് കമ്മിറ്റി


ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിച്ചശേഷം തീരുമാനമെന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി. അഴിമതിക്കേസില്‍ ആരോപണവിധേയരായ സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗതാലയെയും ആജീവനാന്ത പ്രസിഡന്‍റുമാരാക്കി നിയമിച്ചതു സംബന്ധിച്ച് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനെതിരെ നടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തോടായിരുന്നു ഐ.ഒ.സി വക്താവ് മിഖായേല്‍ നോയലിന്‍െറ പ്രതികരണം. അതേസമയം, ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനെ കേന്ദ്രസര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തതില്‍ ഒളിമ്പിക്സ് കൗണ്‍സില്‍ ഓഫ് ഏഷ്യയോടും ഇന്‍റര്‍നാഷനല്‍ ഒളിമ്പിക്സ് കമ്മിറ്റിയോടും ചര്‍ച്ച നടത്തിയശേഷം പ്രതികരണമറിയിക്കാമെന്ന് ഐ.ഒ.എ പ്രസിഡന്‍റ് എന്‍. രാമചന്ദ്രന്‍ അറിയിച്ചു. 


 

Tags:    
News Summary - international olympic committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.