തിരുവനന്തപുരം: വോളിബാൾ അസോസിയേഷൻ നേരിട്ട് നടത്തുന്ന ചാമ്പ്യൻഷിപ്പുകൾക്ക് ഇനി സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ അംഗീകാരം ഉണ്ടാകില്ലെന്ന് പ്രസിഡൻറ് ടി.പി. ദാസൻ. അസോസിയേഷെൻറ പുതിയ ബൈലോ കായികനിയമത്തിന് വിരുദ്ധമാണ്. താരങ്ങളുടെ ഭാവി കണക്കിലെടുത്ത് വോളിബാള്‍ ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി ആലോചിച്ച് അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കും.
ജില്ലതലം മുതല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കും. ഇതില്‍ ലഭിക്കുന്ന സര്ട്ടിഫിക്കറ്റുകള്ക്കാകും കൗണ്‍സിലിെൻറ അംഗീകാരമുണ്ടാകുകയെന്നും ദാസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.കായിക നിയമത്തിന് വിരുദ്ധമായി ബൈലോയില്‍ മാറ്റംവരുത്തിയതിന് മാസങ്ങൾക്കുമുമ്പ് വോളിബാള്‍ അസോസിയേഷെൻറ അഫിലിയേഷന് കൗണ്‍സില്‍ റദ്ദാക്കിയിരുന്നു. ഇത് പുനഃസ്ഥാപിക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ ബൈലോയില്‍ കൂടുതൽ നിയമവിരുദ്ധ നിർദേശങ്ങൾ ഉള്‍പ്പെടുത്തിയത്.
തെരഞ്ഞെടുക്കുന്ന കമ്മിറ്റിയെ മറികടന്ന് തീരുമാനമെടുക്കാവുന്ന തരത്തിലാണ് മാറ്റം വരുത്തിയത്. അസോസിയേഷനില്‍ ചെയര്മാന്, സി.ഇ.ഒ, പി.ആര്.ഒ സ്ഥാനങ്ങള്‍ പുതുതായി ഉണ്ടാക്കി. ഇവര്‍ക്കെല്ലാം വോട്ടവകാശവും നല്കി. ഏഴംഗങ്ങളുടെ സ്റ്റിയറിങ് കമ്മിറ്റിക്കും നിർദേശമുണ്ട്. ഇതിലെ അംഗങ്ങളെല്ലാം മുന്‍ ഭാരവാഹികളായിരിക്കണം. ഈ കമ്മിറ്റിക്ക് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ മാറ്റംവരുത്താനും അവകാശം നല്കി. ഈ ബൈലോ അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന് ജനറല്‍ബോഡി യോഗം മാറ്റിവെക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചെങ്കിലും അസോസിയേഷന് ജനറല്‍ ബോഡി വിളിച്ച് ബൈലോ അംഗീകരിക്കുകയായിരുന്നു.
12 വര്‍ഷം എന്ന പരമാവധി കാലാവധി പൂര്‍ത്തിയാക്കിയ നാലകത്ത് ബഷീറും ചാര്‍ളിയും ഭാരവാഹിത്വത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന് കൗണ്‍സില്‍ നിർദേശിച്ചിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ ഇതിന് സമ്മതിച്ച അസോസിയേഷന്, പിന്നീട് പിന്മാറുകയായിരുന്നെന്ന് ടി.പി. ദാസന് പറഞ്ഞു. അതേസമയം അസോസിയേഷനു പകരം അഡ്ഹോക്ക് കമ്മിറ്റിയുണ്ടാക്കാന്‍ സ്പോര്‍ട്സ് കൗണ്‍സിലിന് നിയമപ്രകാരം അവകാശമില്ലെന്ന് വോളിബാള്‍ അസോസിയേഷന് സെക്രട്ടറി നാലകത്ത് ബഷീര്‍ പറഞ്ഞു. 12 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ ഭാരവാഹികള്‍ ആരും വോളിബാള്‍ അസോസിയേഷനില്‍ ഇല്ല. തീരുമാനം കോടതിയില്‍ ചോദ്യംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.