വോ​ളി​ അ​ഴി​മ​തി: ​​മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ർ

കൊച്ചി: സംസ്ഥാന വോളിബാൾ അസോസിയേഷനിലെ അഴിമതിയും കെടുകാര്യസ്ഥതയും ശ്രദ്ധയിൽ പെടുത്താൻ മുഖ്യമന്ത്രി, കായിക മന്ത്രി, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എന്നിവരെ കാണുമെന്ന് വോളിബാൾ താരങ്ങളും സംഘടനയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട താരങ്ങളും വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊച്ചിയിൽ വോളിബാൾ സൗഹൃദ കൂട്ടായ്മയിൽ പങ്കെടുത്തതിന് സംസ്ഥാന വോളിബാൾ അസോസിയേഷൻ ജോയൻറ് സെക്രട്ടറി അടക്കം ആറുപേരെ സസ്പെൻഡ് ചെയ്തതായി പ്രസിഡൻറ് കത്ത് നൽകിയിരുന്നു.  

സെക്രട്ടറിക്കെതിരെ സംസാരിക്കുന്നവർക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രസിഡൻറിെൻറ നടപടി മുഖവിലക്കെടുക്കുന്നില്ലെന്നും ഭാരവാഹികൾ അറിയിച്ചു. വോളിബാൾ സൗഹൃദ കൂട്ടായ്മയിൽ പങ്കെടുത്തതിന് ഭാരവാഹികളെ പുറത്താക്കുന്നത് സംഗമത്തിെൻറ ഉദ്ദേശ്യ ശുദ്ധി മനസ്സിലാക്കാതെയാണ്. വാർഷിക റിപ്പോർട്ടിൽ കൃത്യമായ വിവരങ്ങളില്ലാതെ ലക്ഷക്കണക്കിന് രൂപയാണ് അസോസിയേഷൻ കേസ് നടത്തിപ്പിനായി ചെലവാക്കുന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട സംസ്ഥാന ജോയൻറ് സെക്രട്ടറി ശാന്തൻ മലയാലപ്പുഴ, കോച്ചിങ് കമ്മിറ്റി ചെയർമാൻ എം.പി.സാമുവൽ, കോച്ചസ് കമ്മിറ്റി കണ്‍വീനർ പ്രഫ. മാത്യൂസ് ജേക്കബ്, സംസ്ഥാന സമിതിയംഗങ്ങളായ സി.വി. വിപിനചന്ദ്രൻ നായർ, ഹനീഫ റാവുത്തർ, രാജ്യാന്തര താരങ്ങളായ ആർ. രാജീവ്, ടോം ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    
News Summary - kerala volleyball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.