കിഷോര്‍  കളിമതിയാക്കി; ഇനി ക്ലബ് ജഴ്സിയില്‍  മാത്രം കോര്‍ട്ടിലിറങ്ങും

കോഴിക്കോട്: തീതുപ്പുന്ന സ്മാഷുകളും കിടയറ്റ ആക്രമണവും ഉറച്ച പ്രതിരോധവുമായി രണ്ടുപതിറ്റാണ്ടു കാലം വോളിബാള്‍ കോര്‍ട്ടില്‍ നിറഞ്ഞുകളിച്ച കിഷോര്‍ കുമാര്‍ സജീവ വോളിയില്‍നിന്നും വിരമിച്ചു. ഇനി, ക്ളബ് പോരാട്ടങ്ങളില്‍ മാത്രം. ആറു വര്‍ഷത്തെ ഇടവേളക്കു ശേഷം 65ാമത് ദേശീയ സീനിയര്‍ വോളി കേരളടീമില്‍ ഇടം നേടി, താരങ്ങളുടെ വല്ളേ്യട്ടനായി മുന്നില്‍ നിന്ന് നയിച്ച് കിരീടവും സമ്മാനിച്ചാത് തലയെടുപ്പോടെ ഈ പടിയിറക്കം. 
37ാം വയസ്സിലും കൈക്കരുത്തിന് വീര്യം കുറഞ്ഞിട്ടില്ളെന്ന് തെളിയിച്ച കിഷോര്‍ ഇനി ബി.പി.സി.എല്ലിനായി സജീവമായുണ്ടാവും. 

കോഴിക്കോട് താമരശ്ശേരിക്കടുത്ത് പരപ്പന്‍പൊയില്‍ സ്വദേശിയായ കിഷോര്‍ പതിനാറാം വയസ്സില്‍ കോഴിക്കോട് സായിോയിലത്തെിയതോടെയാണ് വോളിയാണ് തന്‍െറ വഴിയെന്ന് തിരിച്ചറിയുന്നത്. അതേവര്‍ഷം, 1996ല്‍ സംസ്ഥാന ജൂനിയര്‍ ടീമംഗമായി കോര്‍ട്ടിലെ മിന്നല്‍പ്രവാഹത്തിന് തുടക്കമിട്ടു. പിന്നെ തിരിഞ്ഞുനോക്കിയില്ല. സീനിയര്‍ ടീം, ഇന്ത്യന്‍ കുപ്പായം, ഒട്ടനവധി രാജ്യാന്തര മത്സരങ്ങള്‍, കിരീടങ്ങള്‍. കരുത്തുറ്റ ജംപിങ് സ്മാഷും, ഉറച്ച പ്രതിരോധവും ട്രേഡ്മാര്‍ക്കാക്കി ഇന്ത്യന്‍ വോളിയിലെ നിത്യസാന്നിധ്യമായി ഈ ഉയരക്കാരന്‍. 1998 മുതല്‍ സംസ്ഥാന സീനിയര്‍ ടീമില്‍ സ്ഥിര സാന്നിധ്യമായി. 2000ല്‍ കോഴിക്കോട് നടന്ന സീനിയര്‍ നാഷനലില്‍ കേരളം ജേതാക്കളായപ്പോള്‍ നാട്ടുകാര്‍ക്കു മുന്നില്‍ വിജയശില്‍പിയായ കിഷോര്‍ സൂപ്പര്‍താരമായി.

അടുത്തവര്‍ഷം കേരള ക്യാപ്റ്റനുമായി. 2000ല്‍ ഇറാനില്‍ കളിച്ച ഇന്ത്യന്‍ ജൂനിയര്‍ ടീമംഗമായി ദേശീയ ടീമിലും അരങ്ങേറി. പിന്നാലെ ജൂനിയര്‍ ഇന്ത്യ ക്യാപ്റ്റനും. തൊട്ടടുത്ത വര്‍ഷം ഇന്ത്യന്‍ സീനിയര്‍ ടീം അഗമായി. ടോം ജോസഫും കപില്‍ദേവും കളിച്ച ടീമില്‍ കിഷോറും നിറസാന്നിധ്യമായി. റഷീദ് വോളി, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്, ഖത്തര്‍, പാകിസ്താന്‍, ഈജിപ്ത്, തുനീഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചു. ഇടക്കാലത്ത് രണ്ടുവര്‍ഷം പരിക്ക് അലട്ടിയെങ്കിലും 2006ല്‍ വീണ്ടും ടീമില്‍ തിരിച്ചത്തെി. 2010മുതല്‍ കേരള ടീമിന് പുറത്തായ ശേഷമാണ് ഇക്കുറി തിരിച്ചത്തെി, കിരീടമണിഞ്ഞ് വിരമിക്കുന്നത്. യുവതലമുറക്കായി വഴിമാറുന്നുവെന്ന് വ്യക്തമാക്കിയാണ് കിഷോര്‍ കേരള ടീമില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. കെ.എസ്.ആര്‍.ടി.സി റിട്ട. ഇന്‍സ്പെക്ടര്‍ കുമാരനാണ് അച്ഛന്‍. മാതാവ് രത്നമ്മ ടീച്ചര്‍. നമിതയാണ് ഭാര്യ. ഇന്ദ്രദത്ത്, അഷ്റിയ എന്നിവര്‍ മക്കളും. 


 

Tags:    
News Summary - kishore kumar volly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.