ന്യൂയോര്‍ക് സിറ്റി: ലോക ചെസ്സിലെ കിരീട നിര്‍ണയം ഇനി ടൈബ്രേക്കറില്‍. ഹാട്രിക് ചാമ്പ്യന്‍പട്ടം ലക്ഷ്യമിടുന്ന നോര്‍വേയുടെ മാഗ്നസ് കാള്‍സനും എതിരാളി റഷ്യയുടെ സെര്‍ജി കര്യാകിനും തമ്മിലെ 12 റൗണ്ട് പോരാട്ടം അവസാനിച്ചിട്ടും ആര്‍ക്കും മേധാവിത്വമില്ലാതായതോടെയാണ് കിരീട നിര്‍ണയം ടൈബ്രേക്കറിലേക്ക് നീങ്ങിയത്. ആദ്യം 6.5 പോയന്‍റ് നേടുന്ന താരം ലോകചാമ്പ്യനാവുമെന്നാണ് നിയമം. എന്നാല്‍, 10 കളി സമനിലയിലും ഓരോ മത്സരങ്ങളില്‍ ഇരുവരും ജയിക്കുകയും ചെയ്തതോടെ ആറ് പോയന്‍റാണ് നേടിയത്. ഇതോടെ, കളി അതിവേഗ നീക്കങ്ങളുടെ ടൈബ്രേക്കറിലത്തെി. ഇന്നാണ് മത്സരം. 36 മിനിറ്റില്‍ 30 നീക്കം പൂര്‍ത്തിയാക്കിയാണ് അവസാന മത്സരത്തില്‍ സമനില പാലിച്ചത്. ലോകചാമ്പ്യന്‍ഷിപ്പിലെ അതിവേഗ മത്സരവുമായി ഇത്.
ടൈബ്രേക്കര്‍ എങ്ങനെ?
ടൈബ്രേക്കറില്‍ ഓരോ താരത്തിനും 25 മിനിറ്റ് വീതമുള്ള റാപിഡ് ഗെയിമാണ് ആദ്യം. ഇതില്‍ ഓരോ നീക്കത്തിനും 10 സെക്കന്‍റ് അധികം ലഭിക്കും. ഇങ്ങനെ നാല് ഗെയിമുകളാണ് റാപിഡില്‍ അടങ്ങുന്നത്. ഇവിടെയും സമനില പാലിച്ചാല്‍ മത്സരം ‘ഡു ഓര്‍ ഡൈ’ പോരാട്ടമായ ബ്ളിറ്റ്സിലേക്ക് നീങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.