ന്യൂയോര്‍ക് സിറ്റി: ലോകചെസില്‍ ഒമ്പതു വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദില്ലാതെ ആദ്യ കിരീടപ്പോരാട്ടം. ന്യൂയോര്‍ക് വേദിയാവുന്ന ചാമ്പ്യന്‍ഷിപ് പോരാട്ടത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ ലോകജേതാവായ മാഗ്നസ് കാള്‍സനെ വെല്ലുവിളിക്കുന്നത് റഷ്യയുടെ സെര്‍ജി കരാകിന്‍. ചെന്നൈ വേദിയായ 2013ലും റഷ്യയിലെ സോചിയില്‍ നടന്ന 2014ലെ ചാമ്പ്യന്‍ഷിപ്പിലും ജേതാവായ കാള്‍സന്‍ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് അമേരിക്കന്‍ നഗരിയില്‍ കരുക്കള്‍ നീക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും ആനന്ദിനെയായിരുന്നു കാള്‍സന്‍ വീഴ്ത്തിയത്. 2014 കാന്‍ഡിഡേറ്റ് ടൂര്‍ണമെന്‍റില്‍ ജേതാവായാണ് 26കാരനായ കരാകിന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കാള്‍സനെ നേരിടാന്‍ യോഗ്യത നേടിയത്. കാന്‍ഡിഡേറ്റ് റൗണ്ടില്‍ ആനന്ദ് മൂന്നാം സ്ഥാനക്കാരനായതോടെയാണ് 2007നുശേഷം ആദ്യമായി ലോകചെസ് ഫൈനല്‍ പോരാട്ടത്തില്‍ ഇടം നഷ്ടമായത്. അഞ്ചു തവണ ലോകചാമ്പ്യനായിരുന്നു തമിഴ്നാട് താരം. 12 റൗണ്ടുകളടങ്ങിയ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ തുടക്കം കുറിച്ചു. 30നാണ് അവസാന റൗണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.