പാ​ക്യാ​വോ​ ജെ​ഫ്​ ഹോ​ണു​മാ​യി ഏ​റ്റു​മു​ട്ടും

സിഡ്നി: ഫിലിപ്പീൻസിെൻറ ലോക ബോക്സിങ് ചാമ്പ്യൻ മാന്നി പാക്യാവോയും ഒാസ്ട്രേലിയയുടെ ജെഫ് ഹോണുമായി ജൂലൈ രണ്ടിന് ബ്രിസ്ബേനിൽ ഏറ്റുമുട്ടും. ഇരുവരും തമ്മിൽ ഏറ്റുമുട്ടുമെന്ന് നേരത്തേ പ്രചാരണമുണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. ആസ്ട്രേലിയൻ അധികൃതർ സ്ഥിരീകരണം നടത്തിയതോടെ മത്സരം ഉറപ്പായി. 38കാരനായ പാക്യാവോയും 29കാരനായ ഹോണുമായുള്ള മത്സരം ബോക്സിങ് പ്രേമികൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 67 മത്സരങ്ങളിൽനിന്ന് 59 ജയമാണ് പാക്യാവോയുടെ റെക്കോഡ്. കരിയറിൽ ഇതുവരെ റിങ്ങിലിറങ്ങിയ 17 മത്സരങ്ങളിൽ 16 എണ്ണത്തിലും ജയിച്ചാണ് ജെഫ് ഹോൺ വരുന്നത്.
Tags:    
News Summary - Manny Pacquiao to face Jeff Horn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.