ഗ്ലീവൈസ് (പോളണ്ട്): പോളണ്ടിൽ 13ാമത് ഇൻറർനാഷനൽ സിലെസിയൻ വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡൽപ്രതീക്ഷ ഉയർത്തി ഇന്ത്യയുടെ മേരികോമും എൽ. സരിത ദേവിയും റിതു ഗ്രേവാളും. മൂവരും സെമിയിൽ പ്രവേശിച്ചു. 60 കിലോ ഇനത്തിൽ ചെക് റിപ്പബ്ലിക്കിെൻറ അലേന ചെകിയെ 5-0ത്തിന് അനായാസം തോൽപിച്ചാണ് മുൻ ലോക ജേതാവും ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവുമായ സരിത ദേവി സെമിയിൽ പ്രവേശിച്ചത്. കസാഖ്സ്താെൻറ കരീന ഇബ്രാഗിമോവയെ സരിത സെമിയിൽ നേരിടും.
അഞ്ചു തവണ ലോക ജേതാവും ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവുമായ മേരികോം 48 കിലോ വിഭാഗത്തിലാണ് അവസാന നാലിൽ കടന്നത്. ഫിറ്റ്നസ് പ്രശ്നം കാരണം ജകാർത്തയിലെ ഏഷ്യൻ ഗെയിംസിൽനിന്ന് വിട്ടുനിന്ന മേരികോം പോളണ്ടിൽ സ്വർണം നേടി തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. 69 കിലോയിൽ റിതു ഗ്രേവാൾ റഷ്യയുടെ സ്വെറ്റ്ലാന റോസ്ജയെയാണ് കീഴടക്കിയത്. അതേസമയം, മെഡൽപ്രതീക്ഷ പുലർത്തിയിരുന്ന സീമ പുനിയ, പിവ്ലോ ബസുമതാരി, ശശി ചോപ്ര എന്നിവർ സെമികാണാതെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.