ന്യൂഡൽഹി: ലോക ബോക്സിങ്ങിൽ സ്വന്തം പേരിനൊപ്പം രാജ്യത്തെയും ഏറെ ഉയരെ പ്രതിഷ്ഠിച്ച ഇതിഹാസ താരം മേരി കോം ചരിത്ര നേട്ടത്തിനരികെ. ന്യൂഡൽഹി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിെൻറ 48 കിലോഗ്രാം വിഭാഗം സെമിയിൽ ഉത്തര കൊറിയയുടെ കിം ഹ്യൂയാങ് മിയെ ഇടിച്ചിട്ട് മണിപ്പൂർ താരം ഫൈനലിലെത്തി. ഇതോടെ, വനിത ബോക്സിങ്ങിൽ ആറാം സ്വർണമെന്ന ചരിത്ര നേട്ടത്തിലേക്ക് മേരിക്കിനി ഒരു ജയം മാത്രം അകലെ. അതേസമയം, 69 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ലോവ്ലിന ബൊർഗോഹെയ്ൻ ചൈനീസ് തായ്പെയ് താരം ചെൻ നിയൻ-ചിന്നിനോട് തോറ്റ് വെങ്കലം നേടി.
അഞ്ചു സ്വർണവും ഒരു വെങ്കലവുമെന്ന അപൂർവ കരിയർ നേട്ടവുമായാണ് 35 കാരിയായ മേരി കോം ഇന്നലെ േപാരാട്ടത്തിനിറങ്ങിയത്. അത്രയും മെഡലുകളുമായി ഒപ്പമുണ്ടായിരുന്ന അയർലൻഡിെൻറ കാറ്റി ടെയ്ലറെ കഴിഞ്ഞ ദിവസം സെമിപ്രവേശത്തോടെ മറികടന്ന താരം വ്യാഴാഴ്ച ഉത്തര കൊറിയക്കാരിയെ കൂടി ഇടിച്ചിട്ടതോടെ മറ്റൊരു റെക്കോഡും തെൻറ പേരിലാക്കാനുള്ള ഒരുക്കത്തിലാണ്.
ലോക ചാമ്പ്യൻഷിപ്പിൽ ആറു സ്വർണം നേടി ചരിത്രം കുറിച്ച ക്യൂബൻ ഇതിഹാസം ഫെലിക്സ് സാവണിെൻറ ആറു സ്വർണമെന്ന അതുല്യ നേട്ടമാണ് കലാശേപ്പാരിൽ ജയിച്ചാൽ മേരികോമിനൊപ്പമാകുക. ഇന്ത്യൻ താരത്തിന് ഒരു വെങ്കലം അധികമുണ്ടാകും. ഫൈനലിൽ യുക്രെയിനിെൻറ ഹന്ന ഒഖോതയാണ് മേരിയുടെ എതിരാളി. ഇൗ വർഷം പോളണ്ടിൽ നടന്ന സിലേസ്യൻ ബോക്സിങ് ടൂർണമെൻറിൽ മേരി കോം ഇതേ താരത്തെ തോൽപിച്ചിരുന്നു. ഇൗ ആത്മവിശ്വാസത്തിെൻറ കരുത്തുമായാണ് ശനിയാഴ്ച അവസാന അങ്കത്തിനിറങ്ങുക.
നേരത്തേ ക്വാർട്ടറിലെന്നപോലെ അഞ്ചു ജഡ്ജിമാരും കോമിന് അനുകൂലമായി വിധി പറഞ്ഞപ്പോൾ 5-0 ന് ആയിരുന്നു സെമിയിലും കോമിെൻറ ജയം. ലോവ്ലിനയാകെട്ട, എതിരാളിയുടെ തലയുടെ പിൻവശത്ത് ഇടിച്ചതിന് പോയൻറ് നഷ്ടപ്പെടുത്തിയതിനൊപ്പം തുടർച്ചയായി ഇടികളേറ്റുവാങ്ങി എല്ലാ റൗണ്ടുകളിലും തോൽവി വഴങ്ങി. വെള്ളിയാഴ്ച ഇന്ത്യൻ താരങ്ങളായ സോണിയ ചഹലും സിമ്രാൻജിത് കൗറും സെമിയിൽ മത്സരിക്കുന്നുണ്ട്. സോണിയ 57 കിലോ വിഭാഗത്തിൽ ഉത്തര കൊറിയയുടെ ഹ്വാ സൺ ജോയുമായും സിമ്രാൻജിത് 64 കിലോ വിഭാഗത്തിൽ ചൈനയുടെ ഡാൻ ഡോയുമായുമാണ് ഏറ്റുമുട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.