ന്യൂഡൽഹി: നിഖാത് സരീെൻറ പോരാട്ടത്തിനു മുന്നിൽ ഇന്ത്യൻ ബോക്സിങ് ഫെഡറേഷൻ വഴങ്ങി. ദേശീയ ട്രയൽസിൽ പങ്കെടുക്കാതെ മേരികോമിനെ നേരിട്ട് ഒളിമ്പിക്സ് യോഗ്യതാ റൗണ്ടിൽ അയക്കാനുള്ള തീരുമാനത്തിൽനിന്നും പിൻവാങ്ങിയ ഫെഡറേഷൻ മേരിയും നിഖാതും ഉൾപ്പെടെ നാലു പേരെ 51 കിലോ വിഭാഗം ദേശീയ ട്രയൽസിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ, നിഖാതും മേരി കോമും തമ്മിലുള്ള ബോക്സിങ് പോരാട്ടത്തിനാണ് വഴിയൊരുങ്ങിയത്. ഡിസംബർ 27 മുതൽ 28 വരെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ട്രയൽസിൽ മേരി ഒന്നും നിഖാത് രണ്ടും റാങ്കിലാണ്.
ആദ്യ റൗണ്ടിൽ മേരി നാലാം റാങ്കുകാരിയായ റിതു ഗ്രിവാലിനെയും നിഖാത് മൂന്നാം റാങ്കുകാരിയായ ജ്യോതി ഗുലിയയെയും നേരിടും. ആദ്യ റൗണ്ടിലെ വിജയികൾ തമ്മിലാവും ഫൈനൽ. മേരിയും നിഖാതും ഒന്നാം റൗണ്ട് കടന്നാൽ ഇന്ത്യൻ ബോക്സിങ് ലോകം സാക്ഷിയാവുക വാശിയേറിയ പോരാട്ടത്തിനാവും. ഫൈനലിലെ വിജയിക്കാവും ഫെബ്രുവരി മൂന്നു മുതൽ 14 വരെ ചൈനയിലെ വുഹാനിൽ നടക്കുന്ന ഒളിമ്പിക്സ് ക്വാളിഫയറിൽ പങ്കെടുക്കാൻ യോഗ്യത.
നവംബറിൽ റഷ്യയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ സ്വർണവും വെള്ളിയും നേടിയവരെ ഒളിമ്പിക്സ് യോഗ്യതാ റൗണ്ടിൽ അയക്കുമെന്നായിരുന്നു ഫെഡറേഷൻ തീരുമാനം. എന്നാൽ, മേരികോം വെങ്കലത്തിൽ പുറത്തായെങ്കിലും അവരെ തന്നെ അയക്കുമെന്നായി ബി.എഫ്.ഐ.
ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയ നിഖാത് കായികമന്ത്രിക്ക് കത്തെഴുതിയതോടെയാണ് വിവാദമാവുന്നത്. ആറു തവണ ലോക ജേതാവായ മേരികോം നിറംമങ്ങുേമ്പാഴും അവർക്കായി ചട്ടങ്ങളിൽ അനാവശ്യ ഇളവുനൽകുന്നുവെന്നായിരുന്നു തെലങ്കാന താരത്തിെൻറ പരാതി. അടുത്തിടെ നിഖാതുമായി ഏറ്റുമുട്ടേണ്ടിയിരുന്ന രണ്ട് അവസരങ്ങളിലും മേരി പരിക്ക് പറഞ്ഞ് പിൻവാങ്ങിയതും വിവാദമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.