കണ്ണൂർ: വോളിയിൽ കുത്തക തിരിച്ചുപിടിച്ച് എം.ജി സർവകലാശാല. കണ്ണൂർ സർവകലാശാലയിൽ നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല വനിത വോളിയിൽ കണ്ണൂർ സർവകലാശാലയെ തകർത്താണ് 19ാം തവണയും എം.ജിയുടെ കുട്ടികൾ കിരീടം നേടിയത്. സർവകലാശാല വനിത വോളിയിൽ കൂടുതൽ കിരീടവും എം.ജിക്കു തന്നെയാണ്. മാറിയ കളിയും മികച്ച താരങ്ങളും മികവുറ്റ പ്രകടനങ്ങളുമാണ് രണ്ട് വർഷം മുമ്പ് കൈവിട്ട കിരീടം എം.ജിയുടെ ഷോക്കേസിലെത്തിച്ചത്്. അഖിലേന്ത്യ വോളിക്ക് മുമ്പ് നടന്ന, ദക്ഷിണമേഖല വോളിയിൽ ചാമ്പ്യൻപട്ടമണിഞ്ഞാണ് എം.ജി മുന്നറിയിപ്പ് നൽകിയത്. ദക്ഷണിമേഖല വോളി ടൂർണമെൻറിലും അഖിലേന്ത്യ ടൂർണമെൻറിെൻറ ലീഗ് റൗണ്ടുകളിലും െഫെനൽ റൗണ്ടുകളിലും കരുത്തരെ നേരിെട്ടങ്കിലും എല്ലാ മത്സരങ്ങളും നേരിട്ടുള്ള സെറ്റുകൾക്കുതന്നെ വിജയിച്ചത് എം.ജിയുടെ കരുത്ത് വെളിവാക്കുന്നു.
മാത്യൂസിെൻറ മാജിക് സ്പോർട്സ് സൈക്കോളജിയിൽ സ്പെഷലൈസ് ചെയ്യുന്ന ജെ. മാത്യൂസ് എന്ന പരിശീലകെൻറ തളരാത്ത പോരാട്ട വീര്യത്തിെൻറ ഗുണപാഠ കഥകളാണ് എം.ജിയുടെ പെൺകുട്ടികൾ നേട്ടമാക്കി മാറ്റിയത്. മഹാരാജാസ് കോളജിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിെൻറ മേധാവിയായ മാത്യൂസ് 2011 മുതൽ ടീമിനൊപ്പമുണ്ട്. പ്രധാന പരിശീലകൻ വി. അനിൽ കുമാർ പിതാവിെൻറ മരണത്തെ തുടർന്ന് നാട്ടിലേക്ക് പോയപ്പോഴാണ് ടീമിെൻറ ചുമതല പൂർണമായി ഏറ്റെടുത്തത്. രക്താർബുദത്തെ തുടർന്ന് കായിക ജീവിതം ഏതാണ്ട് അന്യമായ മാത്യൂസ് കടുത്ത ഇച്ഛാശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു.
ടീം: ജിൻസി ജോൺസൺ, നിക്സി തോമസ്, ഇ.പി. സനീഷ, ആൽബിൻ തോമസ്, എൻ.എസ്. ശരണ്യ, എൻ.ബി. അനഘ, സി. ശ്രുതി, അനന്യ അനീഷ്, കെ.എസ്. ജിഷ, അശ്വതി രവീന്ദ്രൻ, കെ.എസ്. സർഗ, സി. അതുല്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.