????????????? ?????????? ??????????? ??????????? ?????? ??????????

ദേ​ശീ​യ സീ​നി​യ​ർ വോ​ളി: കേ​ര​ള ടീ​മു​ക​ൾ സെ​മി​യി​ൽ

ചെ​ന്നൈ: ദേ​ശീ​യ സീ​നി​യ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​​െൻറ പു​രു​ഷ, വ​നി​ത ടീ​മു​ക​ൾ സെ​മ ി​യി​ൽ. നെ​ഹ്റു ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​നെ ത​ക​ർ​ത ്താ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ കേ​ര​ള പു​രു​ഷ​ന്മാ​ർ അ​വ​സാ​ന നാ​ലി​ലെ​ത്തി​യ​ത്. സ്കോ​ർ: 25-14, 25-17, 25-13. സെമിയിൽ ആതിഥേയരായ തമിഴ്​നാടാണ്​ കേരളത്തി​​​െൻറ എതിരാളികൾ. ക്വാർട്ടറിൽ സർവീസസിനെ 3-1നാണ്​ ഇവർ തോൽപിച്ചത്​.

വനിതകളിൽ ഹ​രി​യാ​ന​യെ​ തോൽപിച്ചാണ്​ നി​ല​വി​ലെ റ​ണ്ണേ​ഴ്സ​പ്പാ​യ കേ​ര​ളം മുന്നേറിയത്​. സ്കോ​ർ: 25-12, 25-16, 25-12. ബു​ധ​നാ​ഴ്ച​യാ​ണ് സെ​മി ഫൈ​ന​ൽ.പു​രു​ഷ​ന്മാ​രി​ൽ പ​രി​ക്കു കാ​ര​ണം ജെ​റോം വി​നീ​ത് ക​ളി​ച്ചി​ല്ല. പ​ക​ര​മെ​ത്തി​യ ക​സ്​​റ്റം​സ് താരം അ​ബ്​​ദു​ൽ റ​ഹീമും അജിത്​ ലാലും നി​റ​ഞ്ഞു​ക​ളി​ച്ചു. സ​ർ​വി​സ്- ത​മി​ഴ്നാ​ട് മ​ത്സ​ര വി​ജ​യി​ക​ളാ​കും സെ​മി​യി​ൽ കേ​ര​ള ത്തി​​​െൻറ എ​തി​രാ​ളി​ക​ൾ.
Tags:    
News Summary - national senior volleyball- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.