പുതിയ ദേശീയ റെക്കോര്‍ഡിട്ട് നീരജ് ചോപ്ര; ദോഹ ഡയമണ്ട് ലീഗില്‍ നാലാമത് 

ദോഹ ഡയമണ്ട് ലീഗില്‍ പുതിയ ദേശീയ റെക്കോർഡുമായി ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. 87.43 മീറ്റര്‍ എറിഞ്ഞ ചോപ്ര ലീഗിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്ത്. ആദ്യ മൂന്ന് സ്ഥാനങ്ങളും ജർമന്‍ താരങ്ങളാണ് നേടിയത്.

2017 ലെ ലണ്ടൻ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ചിനെ അഞ്ചാം സ്ഥാനത്താക്കിയാണ് നീരജിൻറെ പ്രകടനം. ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ 86.47 മീറ്റർ എറിഞ്ഞ് നീരജ് സ്വർണ്ണം നേടിയിരുന്നു.

Tags:    
News Summary - Neeraj Finishes 4th in Doha Diamond League -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.