പാരിസ്: 2024 ഒളിമ്പിക്സ് പാരിസിൽ നടത്തുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 2028 ഒളിമ്പിക്സ് ലോസ് ആഞ്ജലസിൽ നടത്താനും തീരുമാനിച്ചു. ആദ്യമായാണ് രണ്ട് ഒളിമ്പിക്സ് വേദികൾ ഒരേസമയം പ്രഖ്യാപിക്കുന്നത്. 100 വർഷങ്ങൾക്ക് ശേഷമാണ് പാരിസ് ഒളിമ്പിക്സിന് ആഥിത്യമരുളാനൊരുങ്ങുന്നത്. 1924ലാണ് അവർ അവസാനമായി ഒളിമ്പിക്സ് നടത്തിയത്. പാരിസിനെയും ലോസ് ആഞ്ജലസിനെയും െഎകകണ്ഠ്യേനയാണ് തിരഞ്ഞെടുത്തതെന്ന് െഎ.ഒ.സി പ്രസിഡൻറ് തോമസ് ബാച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.