ന്യൂഡൽഹി: ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ച് പ്രശസ്ത വനിത ഗുസ്തി താരങ്ങളായ ഗീതാ ഫോഗട്ട്, സഹോദരി ബബിത ഫോഗട്ട് എന്നിവരെ ഏഷ്യൻ ഗെയിംസിനുള്ള ദേശീയ ക്യാമ്പിൽനിന്നും റെസ്ലിങ് ഫെഡറേഷൻ ഒാഫ് ഇന്ത്യ പുറത്താക്കി.
ഇതുവരെ ക്യാമ്പിൽ ഹാജരാവാത്തതിനെത്തുടർന്നാണ് നടപടി. ദേശീയ ക്യാമ്പിന് തിരഞ്ഞെടുക്കപ്പെട്ട ഗുസ്തിതാരങ്ങൾ മൂന്ന് ദിവസങ്ങൾക്കകം റിപ്പോർട്ട് ചെയ്യണമെന്നും അല്ലാത്തപക്ഷം പരിശീലകനെ കണ്ട് കാരണം ബോധ്യപ്പെടുത്തിയശേഷം പരിഹാരമാർഗം തേടണമെന്നുമായിരുന്നു റെസ്ലിങ് ഫെഡറേഷൻ ഒാഫ് ഇന്ത്യ നൽകിയ നിർദേശം.
എന്നാൽ, ഗീതയും ബബിതയും അടക്കമുള്ള താരങ്ങൾ നിർദേശം പാലിക്കാത്തതിനെത്തുടർന്നാണ് നടപടി. തൃപ്തികരമായ വിശദീകരണവുമായെത്തുന്ന താരങ്ങൾക്ക് ഇളവ് നൽകാൻ സാധ്യതയുണ്ടെന്ന് ഡബ്ല്യൂ.എഫ്.െഎ പ്രസിഡൻറ് ബ്രിജ് ശരൺ സിങ് സൂചിപ്പിച്ചു. കാൽമുട്ടിനേറ്റ പരിക്ക് മാറാത്തതിനാലാണ് ക്യാമ്പിനെത്താത്തതെന്ന് ബബിത വ്യക്തമാക്കിയിട്ടുണ്ട്. മേയ് 10 മുതൽ 25 വരെ സേനേപതിലും ലഖ്നോവിലുമായാണ് ക്യാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.