ന്യൂഡൽഹി: െഎ.പി.എൽ മാച്ചിനിടെ പഞ്ചാബ് കിങ്സ് ഇലവൻ സഹഉടമ നെസ് വാദിയ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് നാലു വർഷംമുമ്പ് െഎ.പി.എൽ ടീം ഉടമയും നടിയുമായ പ്രീതി സിൻറ നൽകിയ പരാതിയിൽ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിക്കൽ, ഭീഷണിപ്പെടുത്തൽ, പൊതുപ്രവർത്തകെൻറ ജോലി തടസപ്പെടുത്താൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചെസ് വാദിയക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
2014 മെയ് 30ൽ വാങ്കഡെ സ്റ്റേഡിയത്തിൽ കിങ്സ് ഇലവൻ പഞ്ചാബും ചെന്നൈ സൂപ്പൻ കിങ്സും തമ്മിൽ നടന്ന െഎ.പി.എൽ മൽസരത്തിനിടെയാണ് സംഭവം. കളി കാണാൻ ടിക്കറ്റ് വിതരണം ചെയ്തതിൽ പാകപ്പിഴയുണ്ടായെന്ന് ആരോപിച്ച് നെസ് വാദിയ ടീമിെൻറ ജീവനക്കാരോട് കയർത്തുവെന്ന് പ്രതീയുടെ പരാതിയിൽ പറയുന്നു. സംഭവ ദിവസം വാദിയയുടെ പിറന്നാളായിരുന്നു. അതിനാൽ കളികാണാൻ കുടുംബാംഗങ്ങളെയും അദ്ദേഹം കൂട്ടി. എന്നാൽ 15 ടിക്കറ്റുകൾ മാത്രമായിരുന്നു ടീം വിതരണം ചെയ്തത്. മുൻനിരയിൽ സിൻറയും സുഹൃത്തുക്കളും സ്ഥാനം പിടിച്ചിരുന്നു. സിൻറയോട് സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെെട്ടങ്കിലും അവർ അതിന് തയാറായില്ല. ഇതാണ് വാദിയയെ പ്രകോപിതനാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
എന്നാൽ പ്രശ്നം ഉണ്ടാക്കാതെ നമ്മുടെ ടീമിെൻറ വിജയം കാണുവെന്ന് പ്രീതി അഭ്യർഥിച്ചു. എന്നാൽ, വാദിയ പ്രീതിയെ അധിക്ഷേപിക്കുകയും ബലമായി കൈ പിടിച്ചു വലിക്കുകയും ചെയ്തുെവന്നാണ് പരാതി. തെളിവായി ആ സമയത്ത് സുഹൃത്ത് എടുത്ത നാലു ഫോേട്ടാകളും പ്രീതി പൊലീസിനു മുമ്പാെക ഹാജരാക്കിയിരുന്നു.
എന്നാൽ സംഭവത്തിന് ദൃക്സാക്ഷിയായ ഒമ്പതു പേരുെട മൊഴി രേഖപ്പെടുത്തണമെന്ന് വാദിയ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് സാക്ഷിയായിരുന്ന ജീൻ ഗുഡ്നഫ് 2016 ൽ സിൻറയെ വിവാഹം ചെയ്തു. ഇദ്ദേഹം സിൻറക്ക് അനുകൂലമായാണ് മൊഴി നൽകിയിരുന്നത്. സ്ത്രീകളോട് അപമര്യാദയായി െപരുമാറരുതെന്ന് താൻ വാദിയയോട് ആവശ്യപ്പെട്ടിരുന്നെന്നും ജീൻ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.