വാണിമേൽ: ഇന്ത്യൻ ബേസ്ബാൾ ടീമിലിടം പിടിച്ചിട്ടും കാശില്ലാത്തതു കാരണം ഹോേങ്കാങ് യാത്ര ദുരിതത്തിലായ കോഴിക്കോട് വിലങ്ങാട് വാകയാട് കോളനിയിലെ സി.സി. പ്രിയക്ക് നല്ലമനസ്സുകളുടെ കൈത്താങ്ങ്. ഏഷ്യൻ മീറ്റിൽ പെങ്കടുക്കാനുള്ള യാത്രാച്ചെലവ് മുഴുവൻ വഹിക്കാമെന്ന വാഗ്ദാനവുമായി കെ. കരുണാകരൻ അനുസ്മരണ ട്രസ്റ്റ് സംസ്ഥാന സമിതി അംഗങ്ങളായ കെ. പ്രവീൺ കുമാർ, സി.വി. കുഞ്ഞികൃഷ്ണൻ എന്നിവർ രംഗത്തെത്തി. ഷാർജ കെ.എം.സി.സി, വാണിമേലിലെ വാട്സ്ആപ് കൂട്ടായ്മ തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ളവരും പ്രിയയുടെ സ്വപ്നങ്ങൾക്ക് തണലാവാൻ സന്നദ്ധത അറിയിച്ചു.
സെപ്റ്റംബർ രണ്ടു മുതൽ ചൈനയിലെ ഹോങ്കോങ്ങിലാണ് ഏഷ്യൻ മീറ്റ് മത്സരങ്ങൾ തുടങ്ങുന്നത്. ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തെങ്കിലും നിർധന കുടുംബം പണമില്ലാതെ നിസ്സഹായാവസ്ഥയിലായിരുന്നു. താരത്തിെൻറ നിസ്സഹായാവസ്ഥ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ആദിവാസി കോളനിയിലെ കുട്ടിയാരപ്പെൻറയും ദേവിയുടെയും മകളായ പ്രിയ 2016ൽ സൗത്ത് കൊറിയയിൽ നടന്ന ലോക മീറ്റിൽ പങ്കെടുത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാറും സ്പോട്സ് കൗൺസിലും അവഗണിക്കുകയായിരുന്നു. ഇന്ത്യൻ ടീമിലിടം നേടിയതോടെ താരം സഹായത്തിന് പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ. ബാലന് നിവേദനം നൽകിയിരുന്നു. എന്നാൽ, കുടുംബത്തിന് ഒരു മറുപടിയും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.