കൊച്ചി: പ്രോ വോളി ലീഗിൽ പ്ലേഓഫ് സാധ്യത വര്‍ണാഭമാക്കി കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ഹൈദ രാബാദ് ബ്ലാക്ക് ഹോക്സിനെതിരെ ജയം. 3-2നായിരുന്നു നീലപ്പടയുടെ മുന്നേറ്റം. സ്കോർ: 12-15, 15-11, 15 -12, 15-10, 14-15. ഹൈദരാബാദിെൻറ ബ്ലോക്കര്‍ അശ്വല്‍ റായ് 15 പോയൻറുമായി മികച്ചുനിന്നു. കൊച്ചിയുടെ ഡേവിഡ് ലീയും പ്രഭാകരനും 12 പോയൻറ് വീതം നേടി.
ലീയാണ് കളിയിലെ കേമൻ. കൊച്ചി മൂന്നു കളികളില്‍നിന്ന് ആറു പോയൻറുമായി ഒന്നാം സ്ഥാനെത്തത്തി. വോളിപ്രേമികള്‍ കാത്തിരിക്കുന്ന പോരാട്ടത്തില്‍ ശനിയാഴ്ച കൊച്ചി ടീം കാലിക്കറ്റ് ഹീറോസിനെ നേരിടും. ഹൈദരാബാദ് ആദ്യ സെറ്റിൽ കൊച്ചിയുടെ മികവിന് മുന്നിൽ പതറിയില്ല. പതിവുപോലെ ക്യാപ്റ്റൻ കാഴ്സൻ ക്ലാർക്കിെൻറ സ്പൈക്കായിരുന്നു ഹൈദരാബാദിെൻറ വജ്രായുധം.
രണ്ടാം സെറ്റിൽ കൊച്ചി പ്രതിരോധം കടുകട്ടിയാക്കി. പ്രഭാകരെൻറ തകർപ്പൻ ഫോമും നീലപ്പടക്ക് പോയൻറുകൾ നേടിക്കൊടുത്തു. മൂന്നാം സെറ്റിൽ 4-2ന് മുന്നിലായിരുന്ന ഹൈദരാബാദ് പിന്നീട് ഉഴപ്പി. സുരേഷ് കൊയ്വാളും ലീയും മൂന്നാം സെറ്റിൽ ടീമിനെ വിജയത്തിലെത്തിച്ചു. നാലാം സെറ്റിൽ മലയാളി താരം മനു ജോസഫിെൻറ തകർപ്പൻ ഫോമാണ് കൊച്ചിയെ ജയത്തിലെത്തിച്ചത്. അഞ്ചാം സെറ്റില്‍ വീറുറ്റപോരാട്ടത്തിലൂടെ ഹൈദരാബാദ് വിജയം നേടുകയായിരുന്നു.ഇന്നത്തെ കളി: കാലിക്കറ്റ് ഹീറോസ് Vs കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.