കൊച്ചി: രണ്ടു തവണ പിന്നിലായശേഷം തിരിച്ചു വന്ന ബ്ലാക്ക് ഹോക്ക്സ് ഹൈദരാബാദിന് പ്രോ വോളി ല ീഗിൽ നാടകീയ ജയം. യു മുംബ വോളിയെ 3-2ന് കീഴടക്കിയാണ് ഹൈദരാബാദിെൻറ കുതിപ്പ്. സ്കോർ: 13-15, 15-11, 7- 15, 15-14, 15-11. പ്രാഥമിക റൗണ്ടിൽ അഞ്ചു കളികളും പൂർത്തിയാക്കിയ ബ്ലാക്ക് ഹോക്ക്സ് രണ്ടു വിജയമടക ്കം നാലു പോയൻറുമായി സെമി പ്രതീക്ഷ നിലനിർത്തി. മൂന്നു മത്സരങ്ങളിൽനിന്ന് യു മുംബക്ക് പോയെൻറാന്നും നേടാനായിട്ടില്ല.
ബുധനാഴ്ച കൊച്ചിയിലെ അവസാന ലീഗ് മത്സരത്തിൽ, കാലിക്കറ്റ് ഹീറോസ് അഹ്മദാബാദ് ഡിഫൻഡേഴ്സിനെ നേരിടും. ലീഗിലെ പതിവുതെറ്റിക്കാതെ ഹൈദരാബാദാണ് അക്കൗണ്ട് തുറന്നതെങ്കിലും യു മുംബയും വിടാതെ പിന്തുടർന്നു. വിദേശ താരം അലക്സാണ്ടർ ബേഡർ സൂപ്പർ സർവടക്കം വഴങ്ങി നാലു പോയൻറാണ് സെറ്റിെൻറ ആദ്യ പകുതിയിൽ മുംബൈ ടീമിന് സമ്മാനിച്ചത്. സൂപ്പർ പോയൻറുകൾ ഇരു ടീമുകൾക്കും കിട്ടിയിരുന്നു. ഒടുവിൽ ശുഭം ചൗധരിയുടെ സ്മാഷിൽ ആദ്യ സെറ്റ് യു മുംബക്ക് ശുഭമായി തീർന്നു. സ്കോർ: 15-13.
രണ്ടാം സെറ്റിൽ ഹൈദരാബാദ് കട്ടക്കുകട്ട നിന്നു. ഇടവേളയിൽ ബ്ലാക്ക് ഹോക്ക്സ് 8-7ന് ലീഡിലായിരുന്നു. അശ്വൽ റായും കേരളത്തിെൻറ സെറ്റർ മുത്തുസ്വാമിയും അറ്റാക്കർ റെയ്സൻ ബെന്നറ്റ് റിബലോയും തന്ത്രപരമായ നീക്കങ്ങൾ നടത്തി 11-15ന് രണ്ടാം സെറ്റ് നേടി. മൂന്നാം സെറ്റിെൻറ ഇടവേളയിൽ മുംബ മുന്നിലെത്തി (8-3). ഫോർ പൊസിഷനിൽനിന്ന് തുടരൻ സ്മാഷുകൾ ഹൈദരാബാദ് കോർട്ടിൽ പതിച്ചേതാടെ മുംബ അനായാസം ജയിച്ചു.
നാലാം സെറ്റിൽ 10-10ന് ഒപ്പം നിൽക്കുമ്പോൾ സൂപ്പർ സർവ് വഴങ്ങേണ്ടിവന്ന ഹൈദരാബാദിന് 11-13ൽ നിൽക്കെ സൂപ്പർ പോയൻറ് കിട്ടി. 14-14ൽ ഹൈദരാബാദിെൻറ അമിത് കുമാറിെൻറ തകർപ്പനടി മുംബയുടെ ദീപേഷ് സിഹ്നയും വിനീത് കുമാറും ബ്ലോക്ക് ചെയ്തത് പുറത്തേക്കുപോയത് ഹൈദരാബാദിന് ജീവൻ നൽകി. കളി അഞ്ചാം സെറ്റിലേക്ക് നീണ്ടു. ക്യാപ്റ്റൻ കാഴ്സൻ ക്ലാർക്കിെൻറയും അലക്സാണ്ടർ ബേഡറിെൻറയും പോരാട്ടം അഞ്ചാം സെറ്റിൽ ഹൈദരാബാദിന് 15-11ന് മത്സരം നേടിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.