കോഴിക്കോട്: പ്രോ വോളി ലീഗിെൻറ രണ്ടാം സീസണെക്കുറിച്ചുള്ള ആശങ്കകൾ അകലുന്നു. വോളിബാ ൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും (വി.എഫ്.ഐ) പ്രോ വോളിയുടെ നടത്തിപ്പ് ചുമതലയുള്ള ബേസ്ലൈൻ വെഞ ്ചേഴ്സും തമ്മിലുള്ള തർക്കങ്ങൾക്ക് പരിഹാരമാകുന്നു. അടുത്ത ജനുവരിയിൽ താരലേലവും ഫെബ്രുവരിയോടെ ലീഗും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
വി.എഫ്.ഐയും ബേസ്ലൈൻ വെഞ്ചേഴ്സും തമ്മിൽ പണം കൈമാറുന്നതിൽ തർക്കമുണ്ടായിരുന്നു. ഓരോ സീസണിലും ലാഭവിഹിതത്തിെൻറ 50 ശതമാനം വി.എഫ്.ഐക്ക് നൽകണമെന്നായിരുന്നു കരാർ. എന്നാൽ, ആദ്യ സീസണിൽ 2.6 നഷ്ടമുണ്ടായെന്നായിരുന്നു ബേസ്ലൈൻ വെഞ്ചേഴ്സ് പറഞ്ഞത്. എന്നാൽ, ഇത് കള്ളക്കണക്കാണെന്ന നിലപാടായിരുന്നു വി.എഫ്.ഐക്ക്.
മൂന്നരക്കോടി രൂപ വി.എഫ്.ഐക്ക് ബേസ്ലൈൻ നേരത്തേ നൽകിയിരുന്നു. എല്ലാ ലീഗുകളും ആദ്യ സീസണിൽ നഷ്ടമാണെന്നും ബേസ്ലൈൻ ഉടമകൾ വ്യക്തമാക്കിയിരുന്നു. പ്രശ്നം വഷളായതോടെയാണ് അന്താരാഷ്ട്ര വോളി ഫെഡറേഷൻ ഇടപെട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.